വിധു പ്രതാപിന്‌ തിരക്കേറുന്നു

കരിയറിന്റെ ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാന പുരസ്‌കരാം നേടി ശ്രദ്ധേയനായ വിധു പ്രതാപിന്‌ തിരക്കേറുന്നു. ബ്ലെസി-മോഹൻലാൽ ചിത്രമായ ‘തന്മാത്ര’യിൽ പാടാനായതിന്റെ ത്രില്ലിലാണ്‌ വിധുവിപ്പോൾ. മോഹൻലാൽ ചിത്രത്തിൽ വിധു അധികം സഹകരിച്ചിട്ടില്ല. അലക്‌സ്‌ പോളിന്റെ ‘തന്ത്ര’ത്തിലും വിധുവിന്‌ മികച്ച ഗാനമാണ്‌ ലഭിച്ചിരിക്കുന്നത്‌.

ഈ നൂറ്റാണ്ടിലെ അഞ്ചു മികച്ച ഗായകരിലൊരാളായി സംഗീതപ്രതിഭ ദേവരാജൻ കണ്ടെത്തിയ വിധുപ്രതാപ്‌ ‘ദേവദാസി’യിലൂടെയാണ്‌ പിന്നണി ഗാനരംഗത്ത്‌ എത്തിയത്‌. ശരത്തിന്റെ സംഗീതത്തിൽ സെമി ക്ലാസിക്കൽ ഗാനം പാടി തിളങ്ങിയ യുവഗായകനെ ‘സായാഹ്ന’ത്തിലെ ഗാനമാണ്‌ പുരസ്‌കാരത്തിന്‌ അർഹനാക്കിയത്‌. ‘നമ്മളി’ലെ ‘സുഖമാണീ നിലാവ്‌…’ എന്ന യുഗ്മഗാനമാണ്‌ വിധുവിന്റെ എക്കാലത്തേയും മികച്ച ഹിറ്റ്‌.

യുവഗായകരുടെ തിരത്തളളലിൽ അവസരങ്ങൾ കുറഞ്ഞ വിധു ടെലിവിഷനിൽ സംഗീത പരിപാടികളുടെ അവതാരകനുമാണ്‌. സ്വപ്‌നക്കൂട്‌, മീശ മാധവൻ എന്നീ ചിത്രത്തിലെ ഹിറ്റ്‌ ഗാനങ്ങളുടെ വിജയം വിധുവിനു കൂടി അവകാശപ്പെട്ടതാണ്‌.

Generated from archived content: cinema4_sept21_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here