‘സ്‌മാർട്ട്‌ സിറ്റി’യിൽ മനോജ്‌-ലക്ഷ്‌മി ജോഡി

സ്‌മാർട്ട്‌ സിറ്റിയിലെ ടൗൺ പ്ലാനർ ശരത്‌ചന്ദ്രൻ എന്ന സത്‌കഥാപാത്രത്തിലൂടെ വില്ലൻ ഇമേജ്‌ തിരുത്തിക്കുറിക്കാൻ മനോജ്‌ കെ.ജയൻ ഒരുങ്ങുന്നു. നെഗറ്റീവ്‌ റോളുകളിൽ ടൈപ്പാകുമെന്ന തിരിച്ചറിവാണ്‌ ഈ കൂടുമാറ്റത്തിന്‌ മനോജിനെ പ്രേരിപ്പിച്ചതത്രേ. കഥാഗതിയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന വേഷമാണിത്‌. ലക്ഷ്‌മി ഗോപാലസ്വാമി മനോജിന്റെ ഭാര്യാവേഷത്തിലെത്തുന്നു. ഇവർ ജോഡി ചേരുന്ന ആദ്യ ചിത്രം കൂടിയാണിത്‌. തമിഴിൽ തിരക്കുളള താരമായി മാറിക്കഴിഞ്ഞ ഈ നടന്റെ റിലീസിംഗ്‌ പ്രതീക്ഷിക്കുന്ന ചിത്രങ്ങൾ വൽമീകം, അരുണം, ബഡാദോസ്‌ത്‌, രാത്രിമഴ എന്നിവയാണ്‌.

സൂപ്പർഹിറ്റ്‌ ചിത്രം ‘കീർത്തിചക്ര’യിലൂടെ തിരിച്ചുവരവ്‌ നടത്തിയ ലക്ഷ്‌മി ഗോപാലസ്വാമിക്ക്‌ മികച്ച റോളുകളാണ്‌ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ‘സ്‌മാർട്ട്‌ സിറ്റി’യിലെ ശാരദ എന്ന വീട്ടമ്മ അഭിനയശേഷി പ്രകടിപ്പിക്കേണ്ട കഥാപാത്രമാണ്‌. ‘പരദേശി’ക്കുശേഷം ലക്ഷ്‌മി സഹകരിക്കുന്ന മലയാള ചിത്രമാണിത്‌. കീർത്തിചക്രയുടെ തമിഴ്‌പതിപ്പും ഈ നടിക്ക്‌ അനുഗ്രഹമായി. വിക്രം നായകനാകുന്ന ‘ഭീമ’യിൽ പ്രകാശ്‌രാജിന്റെ ജോഡിയായി വേഷമിട്ടു കഴിഞ്ഞു. ‘ഭീമ’യുടെ റിലീസോടെ തമിഴകത്തും ലക്ഷ്‌മി തിരക്കിലാകും.

Generated from archived content: cinema4_oct12_2006.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here