ഗോപിക ധനുഷിന്റെ നായിക

തമിഴിൽ ഒട്ടുമിക്ക യുവനായകർക്കൊപ്പവും വേഷമിട്ടു കഴിഞ്ഞ ഗോപിക ധനുഷിന്റെ നായികയാകുന്നു. ‘അശോക്‌മിത്രൻ’ എന്ന ചിത്രത്തിൽ അതിശക്തമായ കഥാപാത്രമാണ്‌ നായികയെ തേടിയെത്തിയിരിക്കുന്നത്‌. ധനുഷിന്റെ അച്‌ഛന്റെ റോളിൽ സംവിധായകൻ ഭാഗ്യരാജ്‌ പ്രത്യക്ഷപ്പെടുന്നു എന്നതും അശോക്‌മിത്രന്റെ പ്രത്യേകതയാണ്‌. അഭിനയ പ്രധാനമായ വേഷങ്ങളാണ്‌ ഗോപികയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്‌. മലയാളി നായികമാർക്കിടയിൽ അഭിനയശേഷിയുളള താരമായാണ്‌ തമിഴ്‌മാധ്യമങ്ങൾ ഗോപികയെ വിലയിരുത്തുന്നത്‌. മലയാളത്തിലും ഗോപിക ഇപ്പോൾ ഒന്നാം സ്ഥാനത്താണ്‌. ‘പ്രണയമണിത്തൂവ’ലിൽ വിനീത്‌കുമാറിന്റെയും ജയസൂര്യയുടെയും നായികയായി അരങ്ങേറ്റം കുറിച്ച കാലഘട്ടത്തിൽ രാശിയില്ലാത്തവരുടെ കൂട്ടത്തിലാണ്‌ മലയാള സിനിമാപ്രവർത്തകർ ഈ തൃശൂർക്കാരിയെ ഉൾപ്പെടുത്തിയത്‌. ഇന്ന്‌ ഗോപികയുണ്ടെങ്കിൽ ചിത്രം വിജയിക്കുമെന്നാണ്‌ അവർ തന്നെ പറയുന്നത്‌.

Generated from archived content: cinema4_oct05_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here