സ്‌കന്ദ നായകൻ

സുന്ദർദാസ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മീന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായകൻ നോട്ട്‌ബുക്കിലൂടെ സിനിമയിലെത്തിയ സ്‌കന്ദയാണ്‌. സ്‌ത്രീപക്ഷ സിനിമ മിലിട്ടറി ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഇതൾവിരിയുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ ഊട്ടിയാണ്‌.

നോട്ട്‌ബുക്കിലെ പുതുമുഖ താരങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പുതിയ ചിത്രങ്ങളിലേക്ക്‌ ആരും ഇതുവരെ കരാർ ചെയ്യപ്പെട്ടിട്ടില്ല. നായകകഥാപാത്രം സൂരജിനെ ഉൾക്കൊണ്ട സ്‌കന്ദയ്‌ക്കാണ്‌ ആദ്യാവസരം ലഭിച്ചിരിക്കുന്നത്‌. കൗമാരക്കാരന്‌ മുതിർന്ന സ്‌ത്രീയോടു തോന്നുന്ന പ്രണയവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ്‌ ഇക്കുറി സുന്ദർദാസ്‌ പറയുന്നത്‌.

കമലിന്റെ കറുത്തപക്ഷികൾ മീനയുടെ കരിയറിൽ നിർണായക പങ്കുവഹിച്ചു. മരണത്തെ മുന്നിൽ കണ്ട്‌ ജീവിതം തള്ളി നീക്കുന്ന നായികാവേഷം മീനയെ വീണ്ടും തിരക്കുള്ള താരമാക്കി. വിനയന്റെ ‘ബ്ലാക്ക്‌ ക്യാറ്റിൽ’ സുരേഷ്‌ഗോപിയുടെ ജോഡിയായി മീന ഉടൻ പ്രേക്ഷകരുടെ മുന്നിലെത്തും. സുന്ദർദാസിന്റെ ഹീറോയിൻ ഓറിയന്റഡ്‌ ചിത്രത്തിൽ മീനയ്‌ക്ക്‌ അവാർഡ്‌ പ്രതീക്ഷയുണ്ട്‌.

Generated from archived content: cinema4_mar10_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here