ശ്രീവിദ്യ ടെലിവിഷനിൽ തിളങ്ങുന്നു

സിനിമയിൽ മറ്റാർക്കും പിന്നിലല്ലെന്നു തെളിയിച്ച ശ്രീവിദ്യ ടെലിവിഷനിലും ആധിപത്യം പുലർത്തുന്നു. അഭിനയിച്ച പരമ്പരകളെല്ലാം വിജയമായതിനെ തുടർന്ന്‌ തത്‌കാലത്തേക്ക്‌ സിനിമയിലേക്കില്ലെന്ന തീരുമാനത്തിലാണ്‌ മുൻകാല നായിക. സിനിമയിൽ അമ്മ വേഷങ്ങളിൽ ടൈപ്പായതോടെയാണ്‌ ശ്രീവിദ്യ സീരിയൽ രംഗത്തേക്ക്‌ തിരിഞ്ഞത്‌. സിനിമയിൽനിന്നും വ്യത്യസ്‌തമായി ടൈറ്റിൽ വേഷങ്ങൾ വരെ ലഭിച്ചു. കഥാപാത്രങ്ങളോട്‌ നൂറുശതമാനം ആത്മാർത്ഥത പുലർത്തുന്ന ഇവർ സീരിയലുകൾക്ക്‌ തുടർച്ചയായി ഡേറ്റ്‌ നൽകിയിരിക്കുകയാണ്‌. സിനിമയിൽ നിന്നുളള ഓഫറുകളും നായിക തളളിക്കളയുകയാണ്‌. അഭിനയപ്രധാനമായ ഒന്നുരണ്ട്‌ വേഷങ്ങൾ മാത്രമാണ്‌ ഇക്കാലയളവിൽ സ്വീകരിച്ചത്‌.

സീരിയലുകളുടെ ജോലി ഇല്ലാത്ത സമയം ഇവർ സംഗീത സാധനക്കായി നീക്കിവെച്ചിരിക്കുകയാണ്‌. കർണാടക സംഗീതജ്ഞ എന്ന നിലയിൽ അമ്മ എം.എൽ. വസന്തകുമാരിയുടെ പേരു നിലനിർത്താനുളള ശ്രമത്തിലാണ്‌ ശ്രീവിദ്യ.

ഏഷ്യാനെറ്റിൽ സംപ്രേഷണം തുടരുന്ന ‘ഓമനത്തിങ്കൾ പക്ഷി’യിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു വരികയാണിപ്പോൾ.

‘ചട്ടമ്പിക്കവല’യിലൂടെ മലയാള സിനിമാരംഗത്ത്‌ അരങ്ങേറ്റം നടത്തിയ ശ്രീവിദ്യ മലയാളത്തിലെ മുൻനിര സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്‌. മലയാളത്തിൽ വ്യത്യസ്‌ത കഥാപാത്രങ്ങൾ ലഭിച്ച അപൂർവ്വം നായികമാരിലൊരാളായ ഈ അന്യഭാഷക്കാരി തന്റെ കഥാപാത്രങ്ങളുടെ വിജയത്തിനായി ശബ്‌ദതാരങ്ങളുടെ സേവനം കടം കൊണ്ടിട്ടില്ല. മുൻകാല നായികമാർ അമ്മ വേഷങ്ങൾക്ക്‌ കടിപിടികൂടിയതിനെ തുടർന്നാണ്‌ ശ്രീവിദ്യ ടെലിവിഷൻ പരമ്പരകളിലേക്ക്‌ കൂടുമാറിയത്‌.

Generated from archived content: cinema4_june30_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here