തുടർച്ചയായ രണ്ടു ചിത്രങ്ങൾ പരാജയപ്പെട്ടതുമൂലം സിബി മലയിൽ പുതിയ ഓഫറുകൾ നിരാകരിക്കുന്നു. ഡ്രീംടീം മോഹൻലാലിനെ നായകനാക്കി നിർമിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് മുൻനിര സംവിധായകൻ. എസ്.ഭാസുരചന്ദ്രൻ രചന നിർവഹിക്കുന്ന ഈ സിബി ചിത്രമാണ് ഓണത്തിന് മോഹൻലാലിന്റേതായി പ്രേക്ഷകർക്കു മുന്നിലെത്തുക. ജഗതി ശ്രീകുമാർ, ഇന്നസെന്റ്, ജഗദീഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായികയെ തിരുമാനിച്ചിട്ടില്ല.
മോഹൻലാലിന്റെ അഭിനയജീവിതത്തിൽ നിർണായക സ്ഥാനമാണ് സിബി ചിത്രങ്ങൾക്ക്. മോഹൻലാൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയത് സിബി ചിത്രങ്ങളിലൂടെയാണ്. കിരീടത്തിലെ പ്രകടനത്തിനാണ് ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക അവാർഡ് മോഹൻലാൽ നേടിയത്. സിബിയുടെ ‘ഭരതം’ മോഹൻലാലിന് ഭരത് അവാർഡും സമ്മാനിച്ചു. പിന്നീട് പല കാരണങ്ങൾ കൊണ്ട് ഇവരൊന്നിച്ചുളള സിനിമകൾ കുറഞ്ഞു. ‘ദേവദൂതനാ’ണ് നീണ്ട ഇടവേളക്കുശേഷം ലാൽ അഭിനയിച്ച മോഹൻലാൽ സിനിമ. മോഹൻലാൽ ഗസ്‌റ്റ് റോളിലെത്തിയ ‘സമ്മർ ഇൻ ബത്‌ലഹേം’ സിബിയുടെ വിജയചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിയിരുന്നു.
ലോഹിതദാസുമായി പിരിഞ്ഞതോടെയാണ് സിബി ചിത്രങ്ങളിലെ ഉൾക്കനം നഷ്‌ടമായതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ പുതുമുഖ തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ഞ്‌ജയും രചന നിർവഹിച്ച ‘എന്റെ വീട് അപ്പൂന്റേം’ ആണ് സിബിക്ക് മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം ആദ്യമായി നേടിക്കൊടുത്തത്. എന്തായാലും തന്നെ തേടിയെത്തുന്ന ലോ ബജറ്റ് ചിത്രങ്ങൾ സിബി പാടേ ഒഴിവാക്കുകയാണ്.
Generated from archived content: cinema4_june23_05.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English