മൂന്നാർ ഇടിച്ചു നിരത്തലിന്റെ പശ്ചാത്തലത്തിൽ സുരേഷ്‌ഗോപിയെ നായകനാക്കാൻ നീക്കം തുടങ്ങി. അനീതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥനായി നിരവധി ചിത്രങ്ങളിൽ തിളങ്ങിയിട്ടുള്ള സുരേഷിന് രാഷ്ര്ടീയ നേതാവ് പി.സി ജോർജ്ജ് മെനഞ്ഞെടുക്കുന്ന ആക്ഷൻ ഹീറോയെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ പതിന്മടങ്ങാക്കുന്നത്. ഷാജി കൈലാസിന്റെ ‘ടൈം’ ആണ് സുരേഷ്‌ഗോപിയുടേതായി തിയേറ്ററുകളിലെത്തിയിട്ടുള്ള പുതിയ സിനിമ. അപ്പൻ മേനോൻ എന്ന ആക്ഷൻ നായകൻ സുരേഷിന്റെ കൈയ്യിൽ ഭദ്രമാണ്. ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന സുരേഷ്‌ഗോപി ചിത്രങ്ങളെല്ലാം ആക്ഷന് വൻ പ്രാധാന്യം നൽകിയുള്ളവയാണ്.
Generated from archived content: cinema4_june13_07.html Author: cini_vision