തിലകൻ സജീവമാകുന്നു

താരസംഘടനയുമായി ഇടഞ്ഞ്‌ അല്‌പകാലം സിനിമയിൽനിന്നും വിട്ടുനിന്ന തിലകൻ സജീവമാകുന്നു. സി.ബി.ഐ പരമ്പരയിലെ നാലാം ഖണ്‌ഡമായ ‘നേരറിയാൻ സി.ബി.ഐ.’യിൽ ശക്തമായ കഥാപാത്രത്തെയാണ്‌ തിലകൻ അവതരിപ്പിക്കുന്നത്‌. പുതിയ ചിത്രങ്ങളിലേക്ക്‌ കരാർ ചെയ്‌തശേഷം തന്നെ ഒഴിവാക്കിയ സംവിധായകർക്കെതിരെ തിലകൻ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്‌ വിവാദമായിരുന്നു. നടന്മാരുടെ പേരെടുത്ത്‌ പറഞ്ഞായിരുന്നു തിലകന്റെ ‘ആക്രമണം’. ഇത്‌ ഈ അനുഗൃഹീത നടനെ ഒറ്റപ്പെടുത്തുന്നതിലാണ്‌ അവസാനിച്ചത്‌.

ഇടയ്‌ക്ക്‌ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. എന്നാൽ തിലകനിലെ അഭിനയ പ്രതിഭയെ തിരിച്ചറിയുന്ന കഥാപാത്രങ്ങൾ പരമ്പരകളിൽ ലഭിച്ചില്ല. ‘നേരറിയാൻ സി.ബി.ഐ.’യിൽ ജ്യോതിഷ പണ്‌ഡിതനായിട്ടാണ്‌ തിലകൻ എത്തുന്നത്‌. ‘ട്രൂത്ത്‌’ എന്ന ഷാജി കൈലാസ്‌ ചിത്രത്തിലും ‘മണിച്ചിത്രത്താഴിലും’ ഇത്തരത്തിലുളള വേഷം തിലകൻ ശ്രദ്ധേയമാക്കിയിരുന്നു. സംവിധായകൻ ലോഹിതദാസും തിലകനെ മുഖ്യ കഥാപാത്രമായി ഒരു ചിത്രം ഒരുക്കുന്നുണ്ട്‌. ലോഹി തിരക്കഥയെഴുതിയ കിരീടം, ചെങ്കോൽ, തനിയാവർത്തനം എന്നീ ചിത്രങ്ങളിൽ തിലകന്‌ മികച്ച വേഷങ്ങൾ ലഭിച്ചെങ്കിലും സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ തിലകനെ ഉൾപ്പെടുത്തിയിരുന്നില്ല. പല കാരണങ്ങൾ കൊണ്ടും മറ്റു നടന്മാരാണ്‌ തിലകനുവേണ്ടി മാറ്റിവച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.

Generated from archived content: cinema4_july6_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English