മമ്മൂട്ടിക്കൊപ്പം മീന

കമൽ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ നായികമാരിൽ ഒരാളായി മീന വീണ്ടും മലയാളത്തിലെത്തുന്നു. മുംബൈ മോഡൽ ശ്രദ്ധ ആര്യക്കു പകരക്കാരിയായാണ്‌ മീന മിനിസ്‌ക്രീനിലെ തിരക്കുകളിൽ നിന്നും വീണ്ടും ബിഗ്‌ സ്‌ക്രീനിലെത്തുന്നത്‌. ഭാഷാപരിമിതിയും പൊക്കക്കൂടുതലുമാണ്‌ ശ്രദ്ധയെ പ്രോജക്‌ടിൽ നിന്നും പുറന്തളളാൻ കാരണങ്ങളായി അണിയറപ്രവർത്തകർ പറയുന്നത്‌. ‘ഉദയനാണ്‌ താരം’, ‘ചന്ദ്രോത്സവം’ എന്നീ മോഹൻലാൽ ചിത്രങ്ങളെ തുടർന്ന്‌ ചെറിയൊരു ഇടവേളക്കു ശേഷമാണ്‌ മീന മമ്മൂട്ടി ചിത്രത്തിൽ കരാറായിരിക്കുന്നത്‌.

‘കറുത്തപക്ഷികൾ’ എന്ന ചിത്രത്തിന്റെ ടൈറ്റിലിലും മാറ്റം വരുത്തുന്നുണ്ട്‌. നെഗറ്റീവ്‌ ടച്ചുളള പേര്‌ എന്ന നിലയിലാണ്‌ ‘കറുത്തപക്ഷികൾ’ നിർമാതാക്കൾക്ക്‌ അനഭിമതമായതത്രേ. ജി.വി.പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കമൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഉന്തുവണ്ടിയിൽ വീടുകൾതോറും കയറിയിറങ്ങി വസ്‌ത്രങ്ങൾ ഇസ്‌തിരിയിട്ട്‌ ഉപജീവനം കഴിക്കുന്ന മുരുകന്റെയും കുടുംബത്തിന്റെയും കഥ പറയുന്നു. മുരുകൻ സ്ഥിരമായി വസ്‌ത്രങ്ങൾ തേച്ചുകൊടുക്കുന്ന ഫ്ലാറ്റിലെ സുവർണ എന്ന പെൺകുട്ടിയെയാണ്‌ മീന അവതരിപ്പിക്കുന്നത്‌. മുരുകനായി മമ്മൂട്ട​‍ിയും ഭാര്യയായി പത്മപ്രിയയും എത്തുന്നു. ഇരുവരും ഡീഗ്ലാമറൈസായി പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഉണ്ട്‌. നീണ്ട ഇടവേളക്കുശേഷം മമ്മൂട്ടി ഇത്തരം കഥാപാത്രമായി രൂപം മാറുകയാണ്‌. പൊന്തൻമാട, മൃഗയ, സൂര്യമാനസം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി ഡീഗ്ലാമറൈസ്‌ഡ്‌ വേഷങ്ങളിലെത്തി പ്രേക്ഷകമനം കവർന്നിരുന്നു.

Generated from archived content: cinema4_july24_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English