‘അമ്മക്കിളിക്കൂടി’നെ തുടർന്ന് പത്മകുമാർ സംവിധാനം ചെയ്യുന്ന ‘കാക്കി’യിൽ പൃഥ്വിരാജ് നായകനാകുന്നു. ഈ ചിത്രത്തിൽ തമിഴകത്തെ സൂപ്പർ സംവിധായകൻ പി.വാസുവും മുഖ്യ വേഷത്തിലുണ്ട്. ‘ചന്ദ്രമുഖി’യുടെ അഭൂതപൂർവ്വമായ വിജയം വാസുവിനെ തിരക്കുളള സംവിധായകനാക്കി മാറ്റിയിരിക്കുകയാണ്. രജനീകാന്തിന്റെ അടുത്ത ചിത്രം വാസുവിനു തന്നെ ലഭിക്കാനാണ് സാധ്യത. മലയാളിയായ വാസു ഇതിനു മുമ്പും അഭിനേതാവിന്റെ വേഷം കെട്ടിയിരുന്നു.
രഞ്ഞ്‌ജിത്തിന്റെ സംവിധാന സഹായിയായ പത്മകുമാറിന്റെ ആദ്യ ചിത്രമായിരുന്നു ‘അമ്മക്കിളിക്കൂട്’. വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിലുളള ഈ ചിത്രത്തിൽ പൃഥ്വി തന്നെയായിരുന്നു നായകൻ. ‘കാക്കി’യിൽ പോലീസ് വേഷമാണ് നായകന്. വി.കെ.പ്രകാശിന്റെ ‘ദി പോലീസിൽ’ പൃഥ്വി ആക്ഷൻ റോളിൽ തിളങ്ങിയിരുന്നു. കാക്കിയിലെ നായികയെയും സഹതാരങ്ങളെയും നിർണയിച്ചു വരുന്നു.
Generated from archived content: cinema4_july20_05.html Author: cini_vision