‘രാവണൻ – പ്രകാശ്‌രാജ്‌’

ഇതിഹാസത്തിലെ ഏറ്റവും മികച്ച പ്രതിനായകനെ അവതരിപ്പിച്ച്‌ ബോളിവുഡിൽ അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്നു തമിഴ്‌ നടൻ പ്രകാശ്‌രാജ്‌. ഏതു തരം കഥാപാത്രവും തനിക്ക്‌ ഇണങ്ങുമെന്ന്‌ ചുരുങ്ങിയ കാലത്തിനുളളിൽ തെളിയിച്ചു കഴിഞ്ഞു. രാമായണത്തെ അധികരിച്ച്‌ സംവിധായകൻ രാജ്‌കുമാർ സന്തോഷി ഒരുക്കുന്ന ചിത്രത്തിൽ രാക്ഷസരാജാവായ രാവണനാണ്‌ പ്രകാശ്‌രാജിനു വേണ്ടി കാത്തിരിക്കുന്ന വേഷം. 130 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാമനും സീതയുമായി അവതരിക്കുന്നത്‌ അജയ്‌ദേവഗണും കാജലുമാണ്‌.

രാവണനാകാൻ സൂപ്പർതാരം രജനീകാന്തിനെയും സംവിധായകൻ സമീപിച്ചതായും, താരം നിഷേധിച്ച റോൾ പ്രകാശ്‌രാജ്‌ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഹിന്ദി ചിത്രത്തിൽ സ്വന്തം സ്വരം പകരാനാണ്‌ തീരുമാനം. ദി പ്രിൻസ്‌, ഇന്ദ്രപ്രസ്ഥം, പാണ്ടിപ്പട എന്നീ മലയാളചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുളള പ്രകാശ്‌ രാജ്‌ തമിഴ്‌ചിത്രങ്ങളിലെ മുൻനിര വില്ലനാണ്‌. വിജയുടെ ‘പോക്കിരി’യാണ്‌ പ്രകാശിന്റെ പുതിയ ചിത്രം. നിർമ്മാണ രംഗത്തും ഈ നടൻ കഴിവു തെളിയിച്ചു കഴിഞ്ഞു. മണിരത്നത്തിന്റെ ‘ഇരുവറി’ ൽ മോഹലാലിനൊപ്പം മത്സരിച്ചഭിനയിച്ച ഇദ്ദേഹം നിരൂപക പ്രശംസ നേടിയിരുന്നു.

Generated from archived content: cinema4_jan19_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here