സൂപ്പർതാരം ഷാരൂഖാന്റെ ‘കോൻ ബനേഗാ ക്രോർപതിയുടെ’യുടെ അവതാരക വേഷം താരത്തിനെ പ്രശസ്‌തിയുടെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്. ‘സെലി്രബ്രിറ്റി ഷോ’യുടെ അവതാരകനാകുമ്പോഴും നമ്പർ വൺ ഷാരൂഖ് തന്നെയായിരുന്നു. ഇത് ബോളിവുഡിൽ ഏറെ ചർച്ചാവിഷയമായിരുന്നു. എന്നാൽ ഷോ പ്രതീക്ഷിച്ചതിലും കൂടുതൽ പ്രശസ്‌തിയാണ് താരതത്തിന് നേടികൊടുത്തത്. ഷാരൂഖ് ഇപ്പോൾ അതിന്റെ സന്തോഷത്തിലാണ്. പ്രതിമാസം ആറു ദിവസമാണ് സൂപ്പർതാരം ‘കോൻബനേഗാ ക്രോർപതി’യുടെ ഷൂട്ടിംഗിനായി നീക്കിവച്ചിട്ടുള്ളത്. ബാക്കി ദിവസങ്ങളിൽ തിരക്കിട്ട സിനിമാ ഷൂട്ടിംഗ് ആയിരിക്കും.
‘ഓംശാന്തി ഓം’, ‘ചക് ദേ ഇന്ത്യ’ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. യൂണിറ്റംഗങ്ങളോട് ചോദ്യങ്ങൾ ചോദിക്കുകയാണ് ഷൂട്ടിംഗിനിടയിലെ ഇളവേളകളിൽ താരത്തിന്റെ ഹോബി. അത്രമാത്രം പരിപാടിയുമായി ഷാരൂഖ് ഇഴുകിച്ചേർന്നുകഴിഞ്ഞു.
ബച്ചൻ ഈ പരിപാടി അവതരിപ്പിച്ചുവന്ന ഘട്ടത്തിൽ തന്നെ ഇത്തരം ഷോ അവതരിപ്പിക്കാൻ ഷൂരൂഖിന് ക്ഷണം ലഭിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായ കരൺജോഹർ, ആദിത്യ ചോപ്ര എന്നിവരുടെ പ്രേരണയെ തുടർന്നാണ് സീ ടീവിയുലും സോണി ടീവിയിലുമുള്ള ഓഫർ താരം നിരാകരിച്ചത്. ഇഷ്ടതാരത്തിന്റെ സാന്നിധ്യം കൊണ്ട് നിരവധി കുട്ടികൾ ഷോയുടെ സ്ഥിരം പ്രേക്ഷകരായി മാറിക്കഴിഞ്ഞിരിക്കുന്നു. ഷാരൂഖിന്റെ മകനും ഇപ്പോൾ ഈ പരിപാടിയുടെ ഒരു ആരാധകനാണ്.
Generated from archived content: cinema4_feb9_07.html Author: cini_vision