ചെറിയൊരു ഇടവേളക്കുശേഷം ഗോപിക നായികയാകുന്ന പ്രോജക്‌ടുകൾ മലയാളത്തിൽ നിറയുന്നു. റിലീസിംഗ് പ്രതീക്ഷിക്കുന്നതും ചിത്രീകരണം തുടങ്ങിയതും അല്ലാത്തതുമായ സൂപ്പർതാര ചിത്രങ്ങളിലെല്ലാം ഈ തൃശൂർക്കാരി സുന്ദരിയാണ് നായിക. ജോഷിയുടെ സുരേഷ്‌ഗോപി ചിത്രം ‘ജന്മ’ത്തിൽ അഭിനയിച്ചു വരികയാണിപ്പോൾ. ജോഷിയുടെ മമ്മൂട്ടി ചിത്രം ‘പോത്തൻവാവ’യിലും ഗോപിക തന്നെ നായിക. മമ്മുട്ടിയുടെ ജോഡിയായി ഗോപിക ആദ്യമായി എത്തുകയാണ്. നേരറിയാൻ സി.ബി.ഐ.യിൽ മമ്മൂട്ടിക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ജിഷ്‌ണുവായിരുന്നു ഗോപികയുടെ ജോഡി. ഷാജി കൈലാസിന്റെ ‘ദി ഡോണി’ൽ ദിലീപിന്റെ നായികയാകുന്നതും ഗോപികയാണ്.
‘കീർത്തി ചക്ര’യാണ് ഗോപികയുടെ പുതിയ റിലീസ്. മോഹൻലാൽ മേജർ മഹാദേവനായി അരങ്ങുവാഴുന്ന ചിത്രത്തിൽ തമിഴ്‌താരം ജീവയുടെ കാമുകീവേഷമാണ്. സൂപ്പർതാരങ്ങളുടെയെല്ലാം ചിത്രങ്ങൾ ക്രെഡിറ്റിലുളള മലയാളത്തിലെ ഏക യുവനായിക ഗോപികയാണ്.
Generated from archived content: cinema4_aug2_06.html Author: cini_vision