നായക-ഉപനായക വേഷങ്ങളിൽ തിളങ്ങിയ ബിജുമേനോൻ രാഷ്‌ട്രീയക്കാരന്റെ റോളിലും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. രഞ്ഞ്‌ജൻ പ്രമോദിന്റെ മോഹൻലാൽ ചിത്രം ‘ഫോട്ടോഗ്രാഫറി’ലാണ് ബിജു മന്ത്രിക്കുപ്പായമണിയുന്നത്. പോലീസ് വേഷങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ബിജുവിന് ആദ്യമായാണ് ഇത്തരമൊരു വേഷപ്പകർച്ച.
വില്ലനായി പക്വമായ പ്രകടനം കാഴ്‌ചവെച്ചതോടെ തെലുങ്കിലും ബിജുമേനോന് തിരക്കാണ്. മികച്ച വില്ലനുളള അവാർഡും ചുരുങ്ങിയ കാലത്തിനുളളിൽ സ്വന്തമാക്കി. ‘അവതാരം’ എന്ന പുതിയ തെലുങ്ക് ചിത്രത്തിലും പ്രതിനായകവേഷം തന്നെ.
ജോഷിയുടെ ‘ജന്മം’ അടക്കം പുറത്തിറങ്ങാനുളള നിരവധി ബിഗ്‌ബജറ്റ് ചിത്രങ്ങളിൽ ഈ നടന്റെ സാന്നിധ്യമുണ്ട്. ‘ജന്മ’ത്തിൽ ഗോപികയുടെ ജോഡിയാണ് ബിജു. മോഹൻലാൽ നായകനായ ‘കീർത്തിചക്ര’യാണ് പുതിയ റിലീസ്.
മുത്തങ്ങ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ‘ഫോട്ടോഗ്രാഫറി’ൽ ബിജുവിന്റെ മന്ത്രിവേഷം കേരള രാഷ്‌ട്രീയത്തിലെ പ്രമുഖ നേതാവിനെ അനുസ്‌മരിപ്പിക്കുന്നതാണത്രെ.
Generated from archived content: cinema4_aug16_06.html Author: cini_vision