സായികുമാർ വീണ്ടും നായകൻ

നായകനായി തുടങ്ങി വില്ലൻവേഷങ്ങളിൽ തിളങ്ങിയ സായികുമാർ വീണ്ടും നായകനാകുന്നു. റെയിൻബോ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ നവാഗതനായ എൻ.ശശിധരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അവസ്ഥ’യിലാണ്‌ സായ്‌കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. വിജയരാഘവൻ, ഇന്ദ്രൻസ്‌, മേഘനാഥൻ, ബാലചന്ദ്രൻ ചുളളിക്കാട്‌, ബോബൻ ആലുംമൂടൻ, കിഷോർ സത്യ, സുധീഷ്‌, രാജുതോട്ടം, അമീൻ, ഒറ്റപ്പാലം പപ്പൻ, ഷൊർണൂർ വിജയൻ, ബിനോഷ്‌രാജ്‌, ശാരി, ധന്യ, ഷാരോൺ, ശ്രുതിനായർ, വത്സലാമേനോൻ, മാസ്‌റ്റർ വരുൺ ശ്രീ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

കെ.കെ.തോമസ്‌, സുമേഷ്‌ എന്നിവർ ചേർന്ന്‌ നിർമ്മിക്കുന്ന ‘അവസ്ഥ’യിൽ മുല്ലനേഴി എഴുതി കൈതപ്രം വിശ്വനാഥൻ സംഗീതം നൽകിയ ഗാനങ്ങളാണുളളത്‌. ഛായാഗ്രഹണം-കെ.പി.നമ്പ്യാതിരി. വാർത്താ പ്രചരണം-എ.എസ്‌.ദിനേശ്‌.

Generated from archived content: cinema4_apr20_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here