‘മായാവി’ വൈകും; ക്രിസ്‌മസിന്‌ മമ്മൂട്ടിയുടെ ‘പളുങ്ക്‌’

മമ്മൂട്ടിയുടെ ക്രിസ്‌മസ്‌ ചിത്രം മാറിമറിഞ്ഞു. ഷാഫി സംവിധാനം ചെയ്യുന്ന ‘മായാവി’ക്കു പകരം ബ്ലെസിയുടെ ‘പളുങ്ക്‌’ ആകും ക്രിസ്‌മസ്‌ അവധിക്കാലത്ത്‌ മമ്മൂട്ടിയുടേതായി തീയേറ്ററുകളിലെത്തുക. റാഫി മെക്കാർട്ടിൻ രചന നിർവഹിക്കുന്ന മായാവി ജനുവരിയിൽ റിലീസ്‌ ചെയ്യും.

ഡ്രീം ടീം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഹൗളി പോട്ടൂർ നിർമ്മിക്കുന്ന ‘പളുങ്കി’ൽ മലയോര കർഷകന്റെ സുഖദുഃഖങ്ങളാണ്‌ സൂപ്പർതാരം പ്രേക്ഷകരിലേക്ക്‌ പകരുക. മണ്ണിന്റെ ഗന്ധമുളള ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്‌ കൈതപ്രം ദാമോദരൻ നമ്പൂതിരി. പതിവുപോലെ പുതുമുഖ നായികയെ ഈ ചിത്രത്തിലൂടെയും ബ്ലെസി മലയാളത്തിന്‌ പരിചയപ്പെടുത്തുന്നുണ്ട്‌. ‘പളുങ്കി’ലെ രണ്ടു കേന്ദ്രകഥാപാത്രങ്ങളായി നസ്രിയ നസ്രിനെയും ബേബി നിവേദിതയെയും തീരുമാനിച്ചിട്ടുണ്ട്‌. തന്മാത്ര, നരൻ, ഭരത്‌ചന്ദ്രൻ ഐ.പി.എസ്‌ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ബാലതാരം നിരഞ്ഞ്‌ജനയുടെ സഹോദരിയാണ്‌ നിവേദിത.

Generated from archived content: cinema3_sept28_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here