ശ്രീനിക്ക്‌ വീണ്ടും വിനീതിന്റെ സ്വരം

‘ഉദയനാണ്‌ താര’ത്തിൽ ‘കരളേ…“ എന്ന ഗാനം പാടി വിജയിപ്പിച്ച വിനീത്‌ ശ്രീനിവാസൻ പിതാവ്‌ ശ്രീനിവാസനുവേണ്ടി വീണ്ടും പാടുന്നു. വി.എം.വിനു സംവിധാനം ചെയ്യുന്ന ’യെസ്‌ യുവർ ഓണർ‘ എന്ന ചിത്രമാണ്‌ ഇത്തരത്തിൽ ശ്രദ്ധേയമാകുന്നത്‌. യുവസംഗീതസംവിധായകൻ ദീപക്‌ ദേവ്‌ തന്നെയാണ്‌ വിനീതിനെക്കൊണ്ട്‌ ഇക്കുറിയും ’അച്ഛൻപാട്ട്‌‘, പാടിക്കുന്നത്‌. വയലാർ ശരത്‌ചന്ദ്രവർമയാണ്‌ ഗാനരചയിതാവ്‌. രണ്ടുഗാനങ്ങൾ മാത്രമുളള ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുക വിനീതിന്റെ പാട്ടായിരിക്കുമത്രേ. ’ക്ലാസ്‌മേറ്റ്‌സി‘ലെ ’എന്റെ ഖൽബിലെ…‘ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകരുടെ ചുണ്ടിലെ ഈണമായിട്ട്‌ നാളേറെയായിട്ടില്ല. ഏറ്റവും അധികം പ്രശംസ നേടിയെടുത്ത വിനീതിന്റെ പാട്ടും ഇതുതന്നെ.

Generated from archived content: cinema3_oct05_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here