വിജയതാര ജോഡിയായ ദിലീപും കാവ്യാമാധവനും വീണ്ടും. ‘നരനു’ശേഷം ജോഷി സംവിധാനം ചെയ്യുന്ന ‘ലയൺ’ എന്ന സിനിമയിൽ ഇരുവരും നായികാനായകന്മാരാകുകയാണ്. ആക്‌ഷനും ഹ്യൂമറിനും പ്രാധാന്യം നൽകി നിർമിക്കുന്ന ‘ലയണി’ൽ ജഗതി ശ്രീകുമാർ, സായികുമാർ, കലാശാല ബാബു, സലീം കുമാർ, റിയാസ് ഖാൻ എന്നിവരും പ്രധാന താരങ്ങളാണ്. ഉദയ്‌കൃഷ്‌ണ -സിബി.കെ.തോമസ് തിരക്കഥ രചിക്കുന്നു. ചിത്രീകരണം ഒക്‌ടോബർ മൂന്നിനാരംഭിക്കും. അർജുൻ പൂർത്തിയാക്കിയ ശേഷമാണ് ദിലീപ് ഈ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. ജോഷി ദിലീപിനെ നായകനാക്കി ഒരുക്കിയ ‘റൺവേ’യിലും കാവ്യയായിരുന്നു നായിക.
ലാൽ ജോസിന്റെ ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ മുതൽ ‘കൊച്ചി രാജാവ്’ വരെ ഒരു ഡസനിലധികം ചിത്രങ്ങളിൽ കാവ്യ ദിലീപിന്റെ നായികയായിട്ടുണ്ട്. മിക്കവാറും എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളുമായിരുന്നു. ഭാഗ്യജോഡിയായാണ് ഇവരെ ചലച്ചിത്രലോകം വിലയിരുത്തുന്നത്. മീശമാധവൻ ആണ് ഏറ്റവുമധികം വിജയം നേടിയ ദിലീപ്-കാവ്യ ചിത്രം. കാവ്യ ഇരട്ടവേഷത്തിൽ പ്രത്യക്ഷപ്പെട്ട ‘മിഴി രണ്ടിലും’ ദിലീപായിരുന്നു നായകൻ. കാവ്യ ആദ്യമായി അമ്മ വേഷം അവതരിപ്പിക്കുന്നത് ദിലീപിന്റെ ‘സദാനന്ദന്റെ സമയ’ത്തിലാണ്.
Generated from archived content: cinema3_oct05_05.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English