സനുഷ തിരക്കിലാണ്‌

സംസ്ഥാന അവാർഡിന്റെ സന്തോഷത്തിലാണ്‌ ഇപ്പോഴും ബേബി സനുഷ. അനുമോദനങ്ങളുടെയും അഭിനന്ദനങ്ങളുടെയും നടുവിൽ പതിവു ചിരിയുമായി സനുഷ താരമാവുകയാണ്‌. കാഴ്‌ചയിലെ അമ്പിളിയായി പ്രേക്ഷകരുടെയും ജൂറി അംഗങ്ങളുടെയും മനം ഒരുപോലെ കവർന്ന്‌ മികച്ച ബാലതാരത്തിനുളള അവാർഡ്‌ സ്വന്തമാക്കിയ ഈ കൊച്ചു സുന്ദരി ഇപ്പോൾ അന്യഭാഷാ സിനിമകളിൽ തിരക്കിലാണ്‌. തമിഴ്‌ സിനിമയിൽ ഹരിശ്രീ കുറിച്ചു കഴിഞ്ഞ സനുഷ ഇപ്പോൾ തെലുങ്കിൽ സജീവമായിരിക്കുകയാണ്‌.

ചിരഞ്ഞ്‌ജീവിയുടെ സഹോദരൻ മുഖ്യ കഥാപാത്രമായി അഭിനയിക്കുന്ന തെലുങ്ക്‌ സിനിമയുടെ രണ്ടാം ഷെഡ്യൂളിനായി സനുഷയും കുടുംബവും ലൊക്കേഷനായ തെങ്കാശിയിലേക്ക്‌ തിരിച്ചിരിക്കുകയാണ്‌. തമിഴിൽ ഗില്ലി, ദൂൾ തുടങ്ങിയ മെഗാഹിറ്റുകൾ സൃഷ്‌ടിച്ച ധരണിയാണ്‌ ഈ സിനിമയുടെ സംവിധായകൻ. തമിഴിൽ കാശിയിലൂടെയാണ്‌ അഭിനയത്തിന്‌ തുടക്കം കുറിച്ചത്‌. ആദ്യ സിനിമയിൽ മികച്ച അഭിപ്രായം ഉണ്ടാക്കുവാൻ സനുഷയ്‌ക്ക്‌ കഴിഞ്ഞു. ഇതേത്തുടർന്ന്‌ അർജ്ജുന്റേതടക്കം മൂന്ന്‌ പടങ്ങൾക്കാണ്‌ ഇപ്പോൾ ഡേറ്റ്‌ നൽകിയിരിക്കുന്നത്‌.

Generated from archived content: cinema3_nove16_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here