മോഹൻലാൽ ഷാജി കൈലാസ്‌ ടീം വീണ്ടും

മലയാളത്തിലെ എന്നത്തേയും വലിയ സൂപ്പർ ഹിറ്റുകൾക്ക്‌ ജന്മം നല്‌കിയ മോഹൻലാൽ-ഷാജി കൈലാസ്‌ ടീം വീണ്ടും ഒന്നിക്കുന്നു. ‘അച്ചുവിന്റെ അമ്മ’യിലൂടെ സിനിമാ എഴുത്തുകാർക്കിടയിൽ ശ്രദ്ധേയ സ്ഥാനം നേടിയ രാജേഷ്‌ ജയരാമൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലാണ്‌ മലയാള സിനിമയിലെ അതികായർ വീണ്ടും ഒന്നുചേരുന്നത്‌. ശ്രീ ഉത്തൃട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറയാണ്‌ ചിത്രം നിർമ്മിക്കുന്നത്‌.

‘നാട്ടുരാജാവി’നു വേണ്ടിയാണ്‌ ഷാജി കൈലാസും മോഹൻലാലും ഒടുവിൽ ഒന്നിച്ചത്‌. ചിത്രം വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെടാതിരുന്നതിനെ തുടർന്ന്‌ ഷാജി കൈലാസ്‌ അൽപകാലം സംവിധാനരംഗത്തുനിന്നും വിട്ടുനിൽക്കയായിരുന്നു. ‘ഭരത്‌ചന്ദ്രനി’ലൂടെ സുരേഷ്‌ ഗോപി രണ്ടാം വരവ്‌ നടത്തിയതിനെ തുടർന്നാണ്‌ ഷാജിയും സിനിമയിൽ സജീവമാകാൻ തീരുമാനിച്ചത്‌. സുരേഷിനെ നായകനാക്കി ‘ദി ടൈഗർ’ എന്ന ചിത്രം പൂർത്തിയാക്കിക്കഴിഞ്ഞു. പൃഥ്വിരാജ്‌ തുടങ്ങിയ യുവനായകരെ ഉൾക്കൊളളിച്ച്‌ ചിത്രങ്ങൾ ഒരുക്കാനുളള തീരുമാനവും സംവിധായകനുണ്ട്‌.

മോഹൻലാൽ നായകനായി നിറഞ്ഞുനിന്ന ‘ആറാംതമ്പുരാൻ’, ‘നരസിംഹം എന്നീ ചിത്രങ്ങൾ ഷാജി കൈലാസിന്റെ കരിയറിൽ നിർണായക സ്ഥാനം അലങ്കരിക്കുന്നവയാണ്‌. പുതിയ ചിത്രത്തിൽ മോഹൻലാൽ മീശ പിരിച്ചല്ല എത്തുന്നതത്രെ.

Generated from archived content: cinema3_nov30_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here