ദിഗംബരൻ മനോജിന്‌ തുണയാകുന്നു

‘അനന്തഭദ്ര’ത്തിലെ ദിഗംബരനെ അനശ്വരനാക്കിയ മനോജ്‌ കെ.ജയൻ വില്ലന്മാർക്കിടയിൽ ഒന്നാം സ്ഥാനത്തേക്ക്‌. ‘രാജമാണിക്യ’ത്തിലെ നെഗറ്റീവ്‌ ടച്ചുളള രാജശെൽവവും മനോജിനെ നമ്പർവൺ വില്ലനിലേക്ക്‌ ഉയർത്തുകയാണ്‌. സായ്‌കുമാറിന്‌ കടുത്ത വെല്ലുവിളിയാണ്‌ അനന്തഭദ്രത്തിലെ ബ്രഹ്‌മചാരിവില്ലൻ സൃഷ്‌ടിച്ചിട്ടുളളത്‌. ചിത്രത്തിന്റെ ആദ്യ സംവിധായകനായി നിശ്ചയിച്ചിരുന്ന സാബുസിറിൾ മനോജിനെ മുടിയും താടിയും വളർത്തിയ കഥാപാത്രമായി അവതരിപ്പിക്കാനുളള നടപടികൾ എടുത്തിരുന്നു. എന്നാൽ സംവിധായകനായി സന്തോഷ്‌ ശിവൻ എത്തിയതോടെ മനോജിന്റെ രൂപഭാവങ്ങൾ മാറി. ക്ലീൻഷേവ്‌ ചെയ്‌ത മനോജിനെയാണ്‌ സന്തോഷ്‌ശിവൻ ദിഗംബരനായി അവതരിപ്പിച്ചത്‌. ‘കാഴ്‌ച’ക്കുശേഷം മനോജ്‌ വീണ്ടും മലയാളത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്‌ ‘അനന്തഭദ്ര’ത്തിലൂടെ. ‘മഹാസമുദ്ര’ത്തിൽ മോഹൻലാലിനൊപ്പം ശ്രദ്ധേയമായ വേഷമാണ്‌ മനോജിന്‌.

ശാരദ രാമനാഥൻ സംവിധാനം ചെയ്യുന്ന ‘ശൃംഗാരം’ എന്ന തമിഴ്‌ ചിത്രത്തിലും മനോജിന്‌ പ്രതീക്ഷയേറെയാണ്‌.

‘സർഗ’ത്തിലെ കുട്ടൻതമ്പുരാനിലൂടെ മലയാള സിനിമയിൽ അനിഷേധ്യമായ സ്ഥാനം നേടിയ മനോജ്‌ സന്തോഷ്‌ ഛായാഗ്രഹണം നിർവഹിച്ച ‘ദളപതി’യിലൂടെയാണ്‌ തമിഴകത്തെത്തിയത്‌.

Generated from archived content: cinema3_nov23_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here