മലയാളിയായ ഗൗതം മേനോന്റെ പുതിയ ചിത്രത്തിൽ സൂര്യ നായകനാകുന്നു. ജനീലിയ സൂര്യയുടെ ജോഡിയാകുന്നു ആദ്യസിനിമ എന്ന നിലയിലും ഗൗതമിന്റെ ‘വാരണം ആയിരം’ ശ്രദ്ധേയമാകും.
സൂപ്പർഹീറ്റ് ചിത്രം ‘കാക്ക കാക്ക’യെ തുടർന്ന് ഗൗതം മേനോൻ- സൂര്യ ടീ ഒരുമിക്കുന്ന ചിത്രത്തിൽ മറ്റൊരു യുവനായിക കൂടിയുണ്ട് – രമ്യ. പോലീസ് കഥകൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയ ഗൗതം പുതിയ ചിത്രത്തിന് ലൊക്കേഷനുകളായി തിരഞ്ഞെടുത്തിട്ടുള്ളത് അഫ്‌ഗാനിസ്ഥാൻ, റഷ്യ, മലേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ്. ബിഗ്‌ബജറ്റ് സിനിമയിൽ തമിഴിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്നേക്കും.
ഷങ്കർ ‘ബോയ്സി’ലൂടെ പരിചയപ്പെടുത്തിയ ഹരിണിയാണ് ജനീലിയ എന്നു പേരുമാറ്റി ശ്രദ്ധ നേടിയത്. ന്യൂമറോളജി പ്രകാരമായിരുന്നു പേരുമാറ്റം. എന്നിട്ടും വൻവിജയങ്ങളൊന്നും ഇതുവരെയും ഈ നടിയെ തേടിയെത്തിയിട്ടില്ല. ഗൗതം മേനോന്റെ ചിത്രത്തിലൂടെ വിജയനായിക എന്ന പേരുനേടാൻ കഴിയുമെന്ന് ജനീലിയ പ്രതീക്ഷിക്കുന്നു. വിജയുടെ നായികയായി പ്രത്യക്ഷപ്പെട്ട ‘സച്ചിൻ’ ആണ് പേരുമാറിയ ശേഷം ജനീലിയി അഭിനയിച്ച ആദ്യചിത്രം.
Generated from archived content: cinema3_may4_07.html Author: cini_vision