വിനയാ ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ ജോൺ ഡിറ്റോ സംവിധാനം ചെയ്യുന്ന ‘വാല്‌മീകം’ എന്ന ചിത്രത്തിൽ മനോജ് കെ.ജയൻ ക്രൂരനായ പോലീസ് ഓഫീസറായും സന്യാസിയായും ഇരട്ടവേഷത്തിലെത്തുന്നു. മീരാ വാസുദേവാണ് നായിക. സായ്‌കുമാർ, വിനീത്‌കുമാർ, ഷമ്മി തിലകൻ, സൈജു കുറുപ്പ്, കലാശാല ബാബു, ജയകൃഷ്‌ണൻ, കെ.പി.എ.സി. ലീലാമണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്.
കെ.എം. റംലി നിർമ്മിക്കുന്ന ജോൺ ഡിറ്റോയുടെ ‘വാല്‌മീക’ത്തിന്റെ തിരക്കഥ, സംഭാഷണം രാജാറാം എഴുതുന്നു. ഛായാഗ്രഹണം-കെ.പി.നമ്പ്യാതിരി. മുപ്പതു വർഷങ്ങൾക്ക് മുമ്പ് രാജാറാം എഴുതി അടിയന്തരാവസ്ഥയുടെ രക്തസാക്ഷിയായ പി.രാജൻ ഈണം നൽകിയ ഒരു ഗാനം ഈ ചിത്രത്തിലുണ്ട്. ടി.എസ്.രാധാകൃഷ്‌ണജി, രശ്‌മി നാരായണൻ എന്നിവരാണ് സംഗീത സംവിധായകർ, ഗാനരചന-രാജാറാം, രശ്‌മി നാരായണൻ, പ്രൊഡക്‌ഷൻകൺട്രോളർ-അനിൽ മാത്യു, വാർത്താ പ്രചരണം-എ.എസ്. ദിനേശ്.
Generated from archived content: cinema3_may18_06.html Author: cini_vision