സ്‌നേഹ മലയാളം തട്ടകമാക്കുന്നു

‘തുറുപ്പുഗുലാനി’ൽ മമ്മൂട്ടിയുടെ ജോഡിയായി എത്തിയ സ്‌നേഹ മലയാളം തട്ടകമാക്കാൻ തയ്യാറെടുക്കുന്നു. മലയാളത്തിൽ തുടർന്നും അഭിനയിക്കാനാണ്‌ നായികയുടെ തീരുമാനം. മികച്ച വേഷങ്ങൾക്കുവേണ്ടി പ്രതിഫലം കുറക്കാനും തയ്യാറാണെന്ന്‌ ഇവർ നയം വ്യക്തമാക്കിക്കഴിഞ്ഞു.

തമിഴകത്ത്‌ നമ്പർവണ്ണായി നിറഞ്ഞുനിന്നപ്പോൾ നിരവധി മലയാളം ചിത്രങ്ങൾ നായിക വേണ്ടെന്നു വച്ചിരുന്നു. ജോണി ആന്റണിയുടെ ‘കൊച്ചിരാജാവി’ൽ ദിലീപിന്റെ നായികയാകാൻ സ്‌നേഹയെ ആണ്‌ ആദ്യം ക്ഷണിച്ചത്‌. പിന്നീട്‌ കാവ്യാ മാധവനാണ്‌ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്‌. ഗോസിപ്പുകൾ ഒന്നിനു പുറകെ ഒന്നായി എത്തിയതോടെയാണ്‌ തമിഴകത്തുനിന്നും പിൻവലിയാൻ സ്‌നേഹ നിർബന്ധിതയായത്‌. ധനുഷ്‌ നായകനാകുന്ന ‘പുതുപ്പേട്ട’യാണ്‌ സ്‌നേഹയുടെ പുതിയ ചിത്രം. ശെൽവരാഘവൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ലൈംഗിക തൊഴിലാളിയുടെ വേഷമാണ്‌. അഭിനേത്രി എന്ന നിലയിൽ സ്‌നേഹക്ക്‌ ഏറെ നേട്ടമാകും പുതുപ്പേട്ടയിലെ സെക്‌സ്‌ വർക്കർ കൃഷ്‌ണവേണി.

അനിൽബാബുമാരുടെ ‘ഇങ്ങനെ ഒരു നിലാപ്പക്ഷി’യിൽ കുഞ്ചാക്കോ ബോബന്റെ നായികയായി മലയാളത്തിൽ തുടക്കമിട്ട സ്‌നേഹ തമിഴിൽ വിലയേറിയ താരമായുയർന്നത്‌ വളരെ പെട്ടെന്നാണ്‌. നൃത്ത സംവിധായകരുടെ കുടുംബത്തിൽ നിന്നെത്തിയ സ്‌നേഹ നൃത്തരംഗങ്ങളിൽ തിളങ്ങുന്നതിൽ ആശ്ചര്യത്തിനു വകയില്ല.

Generated from archived content: cinema3_mar8_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here