‘സുഹൃത്തി’ൽ ജ്യോതിർമയി

ഉർവശിയും പത്മപ്രിയയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സുഹൃത്തി’ൽ ജ്യോതിർമയി ശ്രദ്ധേയ റോളിൽ. മിസ്‌റ്റിക്‌ ഐ ഡ്രീം വിഷ്വലൈസേഴ്‌സിന്റെ ബാനറിൽ വേണുനാഗവള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ, മുകേഷ്‌ എന്നിവരാണ്‌ നായകവേഷം കെട്ടുന്നത്‌. ചെറിയാൻ കല്പകവാടി രചന നിർവഹിക്കുന്നു.

നായികാ കഥാപാത്രം മാത്രമേ അവതരിപ്പിക്കൂ എന്ന വാശിപിടിക്കുന്നവർക്കിടയിൽ വ്യത്യസ്തയാണ്‌ ജ്യോതിർമയി. ഉടനീളം നിറഞ്ഞു നിൽക്കുന്ന അഭിനയസാധ്യതയില്ലാത്ത വേഷങ്ങൾ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്നതായാൽ താൻ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന്‌ അഭിമുഖങ്ങളിൽ ആവർത്തിക്കുന്നുണ്ട്‌. വിവാഹിതയാണെന്ന്‌ തമിഴ്‌ പ്രേക്ഷകർ തിരിച്ചറിഞ്ഞതിനെ തുടർന്ന്‌ അവിടെ നിന്നുമുള്ള ഓഫറുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്‌. ഇതുകൊണ്ടു കൂടിയാണ്‌ ജ്യോതി മലയാളത്തിൽ തിരിച്ചുവരവിനു ശ്രമിക്കുന്നതത്രെ.

‘ആകാശ’ത്തിൽ ഹരിശ്രീ അശോകന്റെ ജോഡിയായിട്ടാണ്‌ താരം ഒടുവിൽ മലയാളി പ്രേക്ഷകർക്ക്‌ മുന്നിലെത്തിയത്‌.

Generated from archived content: cinema3_june27_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here