സേതുരാമയ്യരും ഭരത്‌ചന്ദ്രനും പുനർജ്ജനിക്കുമ്പോൾ

മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ തിരക്കിലാണ്‌ ഒരുകൂട്ടം സിനിമാപ്രവർത്തകരിപ്പോൾ. സി.ബി.ഐ. ഡയറിക്കുറിപ്പിന്റെ നാലാംഭാഗം ‘നേരറിയാൻ സിബിഐ’യും കമ്മീഷണറുടെ രണ്ടാംഭാഗം ‘ഭരത്‌ചന്ദ്രൻ ഐ.പി.എസും’ ഒരേ സമയം കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചത്‌ യാദൃശ്ചികമാകാം.

സി.ബി.ഐ ഓഫീസർ സേതുരാമയ്യരായി നാലാംവട്ടം പ്രേക്ഷകനു മുന്നിലെത്തുമ്പോഴും മമ്മൂട്ടിയുടെ രൂപഭാവങ്ങൾക്ക്‌ മാറ്റമില്ലെന്നതാണ്‌ വിസ്‌മയകരം. നെറ്റിയിലെ വരക്കുറിയും മുറുക്കാൻ ചവക്കലുമെല്ലാം സി.ബി.ഐ. ഡയറിക്കുറിപ്പിലേതുപോലെ തന്നെയാണ്‌. സേതുരാമയ്യർ എന്ന കഥാപാത്രത്തിന്‌ ഉണ്ടായേക്കാവുന്ന സ്വാഭാവിക വളർച്ചപോലും അഭിനയിക്കുന്ന മമ്മൂട്ടിക്ക്‌ ഉണ്ടായിട്ടില്ലത്രേ. ഒരു ചലച്ചിത്ര താരത്തിന്റെ നിഷ്‌ഠയോടെയുളള ജീവിതത്തിന്റെ പ്രതിഫലനമായും ഇതിനെ കാണാവുന്നതാണ്‌. അസിസ്‌റ്റന്റുമാരായ വിക്രമിനെയും ചാക്കോയേയും അവതരിപ്പിക്കുന്ന ജഗതി ശ്രീകുമാറിനും മുകേഷിനും വന്ന രൂപമാറ്റവും സെറ്റിൽ ചർച്ചാവിഷയമാകുകയാണ്‌. ഈ ചിത്രത്തിലും മമ്മൂട്ടിയുടെ ഭാര്യാകഥാപാത്രം പ്രത്യക്ഷപ്പെടുന്നില്ല. മമ്മൂട്ടിയുടെ ഭാര്യയായി മുൻകാല നായികമാരെ പരിഗണിക്കാനുളള മടിയാണ്‌ ഇതിനു പിന്നിലെന്ന്‌ അറിയുന്നു.

കമ്മീഷണർ ഭരത്‌ചന്ദ്രന്റെ ‘ഓർമയുണ്ടോ ഈ മുഖം’ എന്ന ഡയലോഗ്‌ ഏറെ പ്രശസ്‌തമാണ്‌. രൂപത്തിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും രണ്ടാംവരവിലും ഭരത്‌ചന്ദ്രന്റെ കർക്കശ സ്വഭാവത്തിന്‌ മാറ്റമില്ല. അനീതിക്കെതിരെ ശബ്‌ദമുയർത്തുന്ന ഭരത്‌ചന്ദ്രന്റെ ഇംഗ്ലീഷിൽ ചീത്തപറയുന്ന സ്വഭാവത്തിനും യാതൊരു മാറ്റവുമില്ലത്രേ. ‘അടിയൊഴുക്കുകളി’ൽ കടുത്ത ചീത്ത വാക്ക്‌ ഉപയോഗിച്ച മമ്മൂട്ടിയെ സഹിച്ച പ്രേക്ഷകർ ഭരത്‌ചന്ദ്രന്റെ ചീത്ത പറച്ചിൽ സഹിക്കുമെന്നാണ്‌ സുരേഷ്‌ഗോപിയുടെ ന്യായീകരണം.

എന്തായാലും രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റാകുമെന്നാണ്‌ ചലച്ചിത്ര പ്രവർത്തകർക്കിടയിലെ സംസാരം. പുതിയ കേസിന്റെ കുരുക്കുകളഴിക്കുന്ന സേതുരാമയ്യരും അനീതിക്കെതിരെ ആഞ്ഞടിക്കുന്ന ഭരത്‌ചന്ദ്രൻ ഐ.പി.എസും വൈകാതെ പ്രേക്ഷകരെ തേടിയെത്തും.

Generated from archived content: cinema3_june15_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English