സിദ്ദിഖിന്റെ വേഷപ്പകർച്ച

വേഷപ്പകർച്ചകളിലൂടെ സിദ്ധിഖ്‌ വീണ്ടും ശ്രദ്ധനേടുന്നു. ഷൂട്ടിംഗ്‌ പൂർത്തിയായ ‘നദിയ കൊല്ലപ്പെട്ട രാത്രിയിൽ, പരദേശി, ഹലോ’ എന്നീ ചിത്രങ്ങളിൽ മേക്കപ്പിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഈ നടൻ പ്രേക്ഷകർക്കു മുന്നിലെത്തുന്നു. യുവവായും എൺപതുകാരനായ വൃദ്ധനായും പി.ടി. കുഞ്ഞുമുഹമ്മദിന്റെ പരദേശിയിൽ സിദ്ദിഖ്‌ എത്തുന്നത്‌ പ്രേക്ഷകർക്കു പുതുമയാകും. സൂപ്പർതാരം മോഹൻലാലിന്റെ കഥാപാത്രം വലിയകത്ത്‌ മൂസയും വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്‌.

റാഫി മെക്കാർട്ടിന്റെ ‘ഹലോ’യിൽ പ്രതിനായകനായി പ്രത്യക്ഷപ്പെടുന്നതും പ്രേക്ഷകരിൽ വിസ്മയം ജനിപ്പിക്കും. മാർവാഡി വില്ലനാകാൻ യാതൊരു മടിയുമില്ലാതെയാണ്‌ സിദ്ദിഖ്‌ മുടിയും മീശയും എടുത്തത്‌. കഥാപാത്രത്തിന്റെ പൂർണതയ്‌ക്കുവേണ്ടി വെല്ലുവിളികൾ ഏറ്റെടുക്കുന്നത്‌ ഈ നടന്‌ പുത്തരിയല്ല.

നദിയ കൊല്ലപ്പെട്ട രാത്രിയിലെ നെഗറ്റീവ്‌ ടച്ചുള്ള റോളിലും ഏറെ വേഷപ്പകർച്ചകളോടെയാണ്‌ സിദ്ദിഖ്‌ എത്തുന്നത്‌. ഗസൽ ഗായകനായ സക്കീർ ഹുസൈനെ അനുസ്മരിപ്പിക്കുന്ന വേഷഭൂഷാദികളോടെയാണ്‌ താരം പ്രത്യക്ഷപ്പെടുന്നത്‌. സൂപ്പർതാര ചിത്രങ്ങളിലെ അവിഭാജ്യഘടകമായി ഈ വൈപ്പിൻകാരൻ മാറിക്കഴിഞ്ഞിട്ട്‌ നാളേറെയായി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി ചിത്രങ്ങളിൽ അവർക്കൊപ്പം അല്ലെങ്കിൽ അവർക്കു മുകളിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ ഈ നടൻ ശ്രദ്ധിക്കാറുണ്ട്‌. കോമഡി കലർന്ന മുഹൂർത്തങ്ങളുമായി എത്തിയ ഛോട്ടാ മുംബൈയിലെ വേഷവും സിദ്ദിഖിന്റെ കൈയിൽ ഭദ്രമായിരുന്നു.

Generated from archived content: cinema3_june13_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here