ലാലിനുവേണ്ടി കഥയെഴുതുമ്പോൾ…

സ്വയം മെനഞ്ഞെടുത്ത കഥാപാത്രത്തിന്‌ അഭ്രപാളികളിൽ ജീവനേകിയ അഭിനേതാക്കൾ മലയാളത്തിൽ അപൂർവ്വമല്ല. ഒരു സൂപ്പർതാരം ഇത്തരത്തിൽ ശ്രദ്ധേയമാകുന്നതും ആദ്യമല്ല. ജനകോടികളുടെ ആരാധനാപാത്രമായ മോഹൻലാൽ സ്വന്തം ചിത്രത്തിന്‌ കഥയെഴുതുന്നത്‌ പക്ഷേ വാർത്ത തന്നെയാണ്‌. നടൻ, ഗായകൻ, നിർമ്മാതാവ്‌ എന്നീ നിലകളിൽ സിനിമാ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച സൂപ്പർതാരം ‘സ്വപ്നമാളിക’ എന്ന ചിത്രത്തിനാണ്‌ കഥ എഴുതുന്നത്‌. സംവിധായകൻ കെ.എ. ദേവരാജ്‌ താരത്തിന്റെ കഥയ്‌ക്ക്‌ തിരക്കഥ ഒരുക്കുന്നു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാലിനു പുറമെ മലയാളത്തിലെ പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കും.

കരിമ്പിൻ ഫിലിംസ്‌ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വേണുഗോപാലും എഡിറ്റിംഗ്‌ പി.സി. മോഹനനും നിർവഹിക്കുന്നു.

ദിലീപാണ്‌ കഥയെഴുതി ശ്രദ്ധേയനായ ആദ്യസൂപ്പർതാരം. കമലിന്റെ ‘പച്ചക്കുതിര’യുടെ കഥ താരത്തിന്റേതാണ്‌. നായകനാകുന്ന ചിത്രങ്ങളുടെ കഥാ ചർച്ചകളിൽ പങ്കെടുക്കാൻ താരങ്ങൾ, മത്സരിക്കുന്ന കാഴ്‌ചയാണിപ്പോൾ മലയാളത്തിൽ. കഥയെഴുതി ഏറ്റവും അധികം ശ്രദ്ധേയയായ മലയാളി നായിക ഉർവ്വശിയാണ്‌. ഉത്സവമേളം, പിടക്കോഴികൂവുന്ന നൂറ്റാണ്ട്‌ എന്നീ ചിത്രങ്ങളുടെ കഥ നാലുതവണ മികച്ച നടിക്കുന്ന സംസ്ഥാന അവാർഡ്‌ നേടിയ ഈ താരത്തിന്റേതാണ്‌.

Generated from archived content: cinema3_july6_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here