ബെൻ ജോൺസൺ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം കലാഭവൻ മണി നായകനായി അഭിനയിച്ച ‘മാണിക്യൻ’ പ്രദർശനത്തിനു തയ്യാറായി. മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറിൽ കെ.കെ. ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലൈ 29ന് തിയേറ്ററുകളിലെത്തും. കരുമാടിക്കുട്ടനുശേഷം നന്ദിനി, മണിയുടെ നായികയാകുന്ന ചിത്രമെന്ന പ്രത്യേകതയും മാണിക്യനുണ്ട്. സിദ്ധിഖ്, ജഗതി ശ്രീകുമാർ, സലിംകുമാർ, സുരേഷ്‌കൃഷ്‌ണ, സ്‌ഫടികം ജോർജ്, റിസബാവ, ഉണ്ടപക്രു, ഗീഥാ സലാം, സാഗർ ഷിയാസ്, ദേവീചന്ദന, ബിന്ദുപണിക്കർ, മീനാ ഗണേശ്, മങ്ക മഹേഷ്, ശരണ്യ, ഗായത്രി, ശ്രുതി എന്നിവരും താരനിരയിലുണ്ട്.
കഥ, തിരക്കഥ, സംഭാഷണം-ആന്റണി ഈസ്‌റ്റ്‌മാൻ, ഛായാഗ്രഹണം-ഉത്‌പൽ വി.നായനാർ, ഗാനരചന-ഗിരീഷ് പുത്തഞ്ചേരി, സംഗീതം-തേജ്, നിർമാണം-നസീബ്, ഹനീഫ്, പ്രൊഡക്ഷൻ കൺട്രോളർ-എൻ. ജീവൻ, വിതരണം-യൂണിവേഴ്‌സൽ സിനിമ റിലീസ്, നെടുങ്ങാടൻ ഫിലിംസ് റിലീസ്. ശ്രീസെന്തിൽ പിക്‌ചേഴ്‌സ് റിലീസ് വാർത്ത പ്രചരണം – എ.എസ്. ദിനേശ്.
Generated from archived content: cinema3_july27_05.html Author: cini_vision