വീണ്ടും ജാസി

നീണ്ട ഇടവേളക്കുശേഷം ജാസിഗിഫ്‌റ്റ്‌ വീണ്ടും മലയാള ചലച്ചിത്രഗാനശാഖയിൽ ശ്രദ്ധേയനാകുന്നു. സ്വയം സംഗീതം നൽകി ആലപിച്ച പാട്ടിലൂടെയാണ്‌ ജാസി ഇക്കുറിയും പ്രശസ്‌തി നേടിയിട്ടുളളത്‌. ജയരാജ്‌ സംവിധാനം ചെയ്‌ത ‘അശ്വാരൂഢനി’ലെ ‘അഴകാലിലമഞ്ഞച്ചരടിൽ പൂത്താലി…’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകരുടെ ചുണ്ടിലെ ഈണമായതോടെയാണ്‌ വീണ്ടും ജാസി തരംഗമാകുന്നത്‌.

ശബ്‌ദനിയന്ത്രണത്തോടെ ജാസി ഒരുക്കിയ ‘മെലഡി’ തന്നെയാണ്‌ അശ്വാരൂഢന്റെ ഹൈലൈറ്റ്‌. ചിത്രം ബോക്‌സോഫീസിൽ തകർന്നിട്ടും പാട്ട്‌ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചു. ജയരാജിന്റെ ‘ഫോർ ദി പീപ്പിൾ’ എന്ന ചിത്രത്തിൽ ‘ലജ്ജാവതിയേ…’ എന്ന അടിപൊടി ഗാനവുമായി എത്തി കേരളക്കര കീഴടക്കിയ ജാസി പിന്നീട്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഈണം നൽകിയതും പിന്നണി പാടിയതുമായ ഗാനങ്ങളൊന്നും ഈ സംഗീതജ്ഞനെ തുണച്ചില്ല. ചുരുങ്ങിയ കാലയളവിനുളളിൽ ഏറെ വിമർശനങ്ങൾക്ക്‌ പാത്രമാകേണ്ടിവന്ന സംഗീതജ്ഞനും ജാസി തന്നെയാണ്‌.

Generated from archived content: cinema3_july24_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English