രാജേഷ് അമനകര ‘പുനർജനി’ക്കുശേഷം സംവിധാനം ചെയ്യുന്ന ‘അമ്മത്തൊട്ടിലി’ൽ ഗീതുമോഹൻദാസ് ബിജുമേനോന്റെ നായികയാകുന്നു. കിഴക്കേക്കൂറ്റ് മൂവി ഇന്റർനാഷണലിന്റെ ബാനറിൽ ഷിബു കിഴക്കേക്കൂറ്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, ജഗദീഷ്, മാള, ഇന്ദ്രൻസ് എന്നിവർ പ്രധാന താരങ്ങളാണ്.
തമിഴിൽ തിരക്കുളള താരമായി മാറിയ ബിജുമേനോൻ മലയാളത്തിൽ തിരഞ്ഞെടുത്ത ചിത്രങ്ങളിലാണ് ഇപ്പോൾ സഹകരിച്ചുകൊണ്ടിരിക്കുന്നത്. ‘ചാന്തുപൊട്ടി’ൽ ശ്രദ്ധേയവേഷമാണ് ബിജുവിന്.
ഗോവയിൽ ഫാസ്‌റ്റ്‌ഫുഡ് കച്ചവടം നടത്തുന്ന ഫ്രെഡിയാണ് ഈ ചിത്രത്തിലെ കഥാപാത്രം. നായികമാരിലൊരാളായ ഭാവനയുടെ സഹോദരന്റെ വേഷമാണ് ബിജുവിന്. ‘വടക്കുംനാഥനി’ൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഭരതപിഷാരടിയുടെ സഹോദരൻ പ്രഭാകരപിഷാരടിയിലും ബിജുവിന് പ്രതീക്ഷയേറെയാണ്. തമ്പി, തിരുമതി, മജ എന്നീ തമിഴ് ചിത്രങ്ങൾ റിലീസാകുന്നതോടെ ബിജുവിന് തമിഴകത്ത് കൂടുതൽ തിളങ്ങാനാകും.
‘അകലെ’യിലൂടെ ദേശീയാംഗീകാരത്തിന് പരിഗണിക്കപ്പെട്ട ഗീതുമോഹൻദാസ് ‘രാപ്പകലി’നുശേഷം അഭിനയിക്കുന്ന ചിത്രമാണ് ‘അമ്മത്തൊട്ടിൽ’. അന്യഭാഷാ ചിത്രങ്ങളിൽ നിന്നും ഈ നായികക്ക് ക്ഷണമുണ്ട്.
Generated from archived content: cinema3_july20_05.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English