സുരേഷ്‌ഗോപിയുടെ നായികയായി മന്ദിര മലയാളത്തിൽ

ടെലിവിഷനിലും സിനിമയിലും മോഡലിംഗ്‌ രംഗത്തും ശക്തി തെളിയിച്ച മന്ദിരബേദി മലയാളത്തിൽ. സൂപ്പർതാരം സുരേഷ്‌ഗോപിയുടെ ജോഡിയായാണ്‌ മലയാള പ്രവേശം. വേൾഡ്‌ ക്ലാസിക്കായ ‘കാസാ ബ്ലാങ്കാ’യെ അധികരിച്ച്‌ രാജീവ്‌ നാഥ്‌ സംവിധാനം ചെയ്യുന്ന ‘ഏഴാംമുദ്രയിൽ’ നായികയാകാൻ 30 ദിവസത്തെ ഡേറ്റ്‌ മന്ദിര നൽകി കഴിഞ്ഞു. അതിപ്രശസ്തമായ ഹോളിവുഡ്‌ ചിത്രത്തിന്റെ റീമേക്കായതിനാലാണ്‌ താരം സമ്മതം മൂളിയതെന്നറിയുന്നു. ഓഗസ്‌റ്റിൽ ഷൂട്ടിംഗ്‌ ആരംഭിക്കും. സുരേഷ്‌ഗോപിക്കും മന്ദിരയ്‌ക്കും പുറമെ ജഗതി ശ്രീകുമാറും ‘ഏഴാംമുദ്രയിൽ’ മുഖ്യവേഷം കെട്ടുന്നുണ്ട്‌.

ഗ്രീൻഹോപ്പറിന്റെ ബാനറിൽ സുരേഷ്‌ഗോപിയും രാജീവ്‌നാഥും ചേർന്നു നിർമിക്കുന്ന ‘ഏഴാംമുദ്ര’യുടെ ക്യാമറ ചലിപ്പിക്കുന്നത്‌ അഴകപ്പനാണ്‌. നേവി ഡോക്ടറുടെ റോളിൽ സൂപ്പർതാരം തിളങ്ങിയേക്കും.

ആദ്യകാല മെഗാസീരിയൽ ‘ശാന്തി’യിലെ ടൈറ്റിൽ റോൾ ആണ്‌ മന്ദിരയെ പ്രശസ്തിയിലേക്ക്‌ ഉയർത്തിയത്‌. ഷാരൂഖ്‌ഖാന്റെ എക്കാലത്തേയും മികച്ച ഹിറ്റായ ‘ദിലവാലേ ദുർഹനിയാ ലേ ജായേംഗേ’യിൽ ഉപനായികയായി ബോളിവുഡിൽ അരങ്ങേറ്റം നടത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. സോണി മാക്സിൽ ക്രിക്കറ്റ്‌ അവതാരകയായെത്തി പ്രേക്ഷകരെ കയ്യിലെടുത്ത മന്ദിര, മോഡൽ എന്ന നിലയിൽ കേരളീയർക്ക്‌ ഏറെ പരിചിതയാണ്‌. ബോൾഡ്‌ ആയ സ്ര്തീകഥാപാത്രങ്ങൾക്ക്‌ അനുയോജ്യമായ ബോഡിലാംഗ്വേജുള്ള ഈ സുന്ദരി മലയാളത്തിൽ തിളങ്ങുമെന്നത്‌ നിസ്‌തർക്കമാണ്‌.

Generated from archived content: cinema3_july19_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here