ഇന്ദ്രജിത്ത് നായകനാകുന്ന ‘കനൽക്കണ്ണാടി’യിൽ ഇരട്ടനായികമാരായി മന്യയും കാർത്തികയും അഭിനയിക്കുന്നു. ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജയൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷെല്ലി എന്ന പുതുമുഖ നായികയും ശ്രദ്ധേയമായ റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗവേഷണ വിദ്യാർത്ഥിയായ ഇന്ദുലക്ഷ്‌മിയെ ആണ് കാർത്തിക അവതരിപ്പിക്കുന്നത്. കാർത്തികയുടെ കാമുകനും ഐ.എ.എസ്. ഓഫീസറുമായ അനൂപ് ഭാസ്‌കറായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഗേളി എന്ന വ്യത്യസ്‌ത കഥാപാത്രമാണ് മന്യക്ക്.
ആർ. നന്ദകുമാർ രചന നിർവ്വഹിക്കുന്ന ‘കനൽക്കണ്ണാടി’യുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയാകും. തിലകൻ, വിജയരാഘവൻ, ഭീമൻ രഘു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീണ്ട ഇടവേളക്കുശേഷമാണ് മന്യ മലയാളത്തിൽ എത്തുന്നത്. പെൺവാണിഭ സംഘത്തിന്റെ വലയിൽ അകപ്പെട്ട് ജീവിതം ഹോമിക്കേണ്ടി വരുന്ന ഗേളി പ്രകാശ് മന്യയെ വീണ്ടും തിരക്കുളള താരമാക്കിയേക്കും. ഉപനായികാ വേഷങ്ങളിൽ തളക്കപ്പെട്ട കാർത്തികക്കും ‘കനൽക്കണ്ണാടി’ നിർണായകമാണ്.
Generated from archived content: cinema3_jan4_06.html Author: cini_vision