‘രാജമാണിക്യ’ത്തിൽ മമ്മൂട്ടിയുടെ അച്‌ഛനായി തകർപ്പൻ അഭിനയം കാഴ്‌ചവെച്ച സായ്‌കുമാർ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ അനിവാര്യഘടകമാകുന്നു. ചിത്രീകരണം പൂർത്തിയായതും തുടരുന്നതുമായ സൂപ്പർതാര ചിത്രങ്ങളിലെല്ലാം സായിയുടെ സാന്നിധ്യമുണ്ട്. മോഹൻലാലിന്റെ ‘മഹാസമുദ്ര’ത്തിൽ ശ്രദ്ധേയമായ വേഷമാണ്.
ഹരിഹരന്റെ ‘മയൂഖ’ത്തിൽ നായികയുടെ പിതാവായും ‘ഭരത്‌ചന്ദ്രൻ ഐ.പി.എസി’ൽ വില്ലനായും തകർത്താടിയ സായ്‌കുമാർ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്‌മത പുലർത്തുകയാണ്. വില്ലൻ വേഷങ്ങളിൽ ടൈപ്പായി പോകുന്ന ഘട്ടത്തിലാണ് മയൂഖത്തിൽ സത്‌കഥാപാത്രമായി എത്തിയത്. ജഗതി ശ്രീകുമാറുമായുളള കോമ്പിനേഷൻ സീനുകളിൽ പക്വമായ പ്രകടനമാണ് കാഴ്‌ചവെച്ചത്.
സമകാലിക രാഷ്‌ട്രീയരംഗത്തെ പ്രമുഖരുടെ പ്രതിഛായയുളള കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ സായ്‌കുമാറിനെയാണ് സിനിമാപ്രവർത്തകർ ആവർത്തിച്ചു തിരഞ്ഞെടുക്കുന്നത്. നാടകവേദിയിൽ നിന്നും ഈ നടനെ സിനിമാരംഗത്തെത്തിച്ചത് സിദ്ദിഖ്-ലാൽ ജോഡിയാണ്. ‘റാംജിറാവു സ്‌പീക്കിംഗ്’ മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റായിരുന്നു.
Generated from archived content: cinema3_jan25_06.html Author: cini_vision
Click this button or press Ctrl+G to toggle between Malayalam and English