വൻവിജയം നേടിയ ‘തുറുപ്പുഗുലാനു’ ശേഷം മമ്മൂട്ടി ജോണി ആന്റണി ടീം ഒന്നിക്കുന്ന ചിത്രത്തിന് ‘പട്ടണത്തിൽ ഭൂതം’ എന്നു പേരിട്ടു. പേരൂ സൂചിപ്പിക്കുന്നതുപോലെ തമാശയ്‌ക്ക് പ്രാധാന്യമുണ്ട്.
മമ്മൂട്ടിയ്‌ക്ക് കോമഡി വഴങ്ങും എന്ന് തെളിയിച്ച ചിത്രങ്ങളിൽ പ്രാധാന്യമർഹിക്കുന്നതാണ് ജോണി ആന്റണിയുടെ തുറുപ്പുഗുലാൻ. ഉദയ്‌കൃഷ്ണ-സിബി.കെ.തോമസ് ടീമാണ് മമ്മൂട്ടിയ്‌ക്കു വേണ്ടി വ്യത്യസ്‌തത പുലർത്തുന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. പുതിയ ചിത്രത്തിനും അവർ തന്നെയാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.
Generated from archived content: cinema3_jan19_07.html Author: cini_vision