‘റെഡി’ലൂടെ നിത്യാദാസ്‌ ഭാഗ്യം തേടുന്നു

തമിഴിലും തെലുങ്കിലും നായികയായി ശ്രദ്ധ നേടിയ നിത്യാദാസ്‌ വീണ്ടും മാതൃഭാഷയിൽ ഭാഗ്യം തേടുന്നു. കലാഭവൻ മണി നായകനാകുന്ന ‘റെഡി’ൽ രംഭക്കൊപ്പം പ്രധാന വേഷമിട്ടുകൊണ്ടാണ്‌ നിത്യ തിരിച്ചെത്തുന്നത്‌.

മലയാളത്തിൽ നായികയായും ഉപനായികയായും അഭിനയിച്ച ചിത്രങ്ങൾ പരാജയപ്പെട്ടത്‌ യുവനായിക എന്ന നിലയിൽ നിത്യക്ക്‌ തിരിച്ചടിയായി. ഉപനായികാവേഷങ്ങളിൽ തളക്കപ്പെട്ടതും ഈ താരത്തെ അന്യഭാഷകളിൽ ചേക്കേറാൻ നിർബന്ധിതയാക്കി. എന്നാൽ ഗ്ലാമറിന്‌ അതിപ്രാധാന്യം നൽകുന്ന തമിഴകവും തെലുങ്കാനയും നിത്യയെ തുണച്ചില്ല. ‘ഈ പറക്കും തളിക’ എന്ന ഹിറ്റിലൂടെയാണ്‌ കൗമാരക്കാരിയായ നായിക സിനിമാലോകത്ത്‌ എത്തിയത്‌. പക്ഷെ ദിലീപിന്‌ താരത്തിളക്കം സമ്മാനിച്ച ‘പറക്കുംതളിക’ നായികയെ തുണച്ചില്ല. വി.എം. വിനുവിന്റെ ‘കൺമഷി’യിൽ ടൈറ്റിൽ വേഷമായിരുന്നു. ചിത്രത്തിന്റെ പരാജയം നിത്യയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി.

മോഹൻലാലിന്റെ സഹോദരീവേഷത്തിൽ ‘ബലേട്ടനി’ലാണ്‌ നിത്യ ഒടുവിൽ ശ്രദ്ധിക്കപ്പെട്ടത്‌. മണിയുടെ നായികവേഷം ഈ കോഴിക്കോട്ടുകാരിയെ തുണക്കുമോ എന്ന്‌ കണ്ടറിയണം.

Generated from archived content: cinema3_jan18_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here