തൃഷ – വീണ്ടും നമ്പർവൺ ആകാൻ

തമിഴിൽ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ തൃഷയിപ്പോൾ. ‘ഭീമ’, ‘കിരീടം’, ‘സത്യ’, എന്നീ ചിത്രങ്ങളിലെ നായികാവേഷങ്ങൾ തമിഴിൽ തരംഗം ഉണർത്താൻ പോന്നവയാണ്‌. ‘അന്യൻ’ എന്ന സൂപ്പർഹിറ്റിനു തുല്യം വിജയപ്രതീക്ഷയുള്ള വിക്രമിന്റെ ‘ഭീമ’യുടെ റിലീസിംഗ്‌ നീണ്ടത്‌ തമിഴിൽ തൃഷയ്‌ക്ക്‌ തിരിച്ചടിയായിരുന്നു.

‘ഉദയനാണ്‌ താര’ത്തിന്റെ തമിഴ്‌ റീമേക്കിൽ തൃഷ പൃഥ്വിരാജിന്റെ നായികയാവുന്നു. ‘കള്ളപാർട്ട്‌’ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം പ്രകാശ്‌ രാജാണ്‌. മോഹൻലാൽ-സിബിയുടെ സൂപ്പർഹിറ്റ്‌ ചിത്രം ‘കിരീട’ത്തിന്റെ റീമേക്കിൽ തൃഷയുടെ നായകൻ അജിതാണ്‌. മലയാളത്തിൽ പാർവതിയുടെ റോളാണെങ്കിലും തൃഷക്കുവേണ്ടി കഥാപാത്രത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌. ‘സത്യ’യിൽ യുവതാരം വിശാൽ തൃഷയുടെ നായകനാകുന്നു. മുൻകാല സിനിമകളിൽ മലയാളി നായികമാരെ പരിഗണിച്ചിരുന്ന വിശാൽ സത്യയിൽ തൃഷയെ തിരഞ്ഞെടുത്തത്‌ തമിഴകത്ത്‌ വാർത്തയായിക്കഴിഞ്ഞു.

ഒളിക്യാമറയിലൂടെ നഗ്‌നചിത്രമെടുത്ത സംഭവം വിവാദമായതോടെയാണ്‌ തൃഷ തമിഴിൽ നിന്നും അകലം പാലിച്ചത്‌. മലയാളിനായികമാരായ നയൻതാര, അസിൻ തുടങ്ങിയവർ ഈ അവസരം വേണ്ട രീതിയിൽ മുതലെടുത്തു. തൃഷയുടെ തിരിച്ചുവരവ്‌ മലയാളി നായികമാരിൽ ആശങ്ക ജനിപ്പിക്കുന്നു. തമിഴകത്ത്‌ ഇപ്പോൾ നമ്പർവൺ സ്ഥാനമലങ്കരിക്കാനുള്ള തൃഷയുടെ പുറപ്പാട്‌ അസിന്റെ താരകിരീടം ഇളക്കുമെന്നും സംസാരമുണ്ട്‌.

Generated from archived content: cinema3_feb9_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here