സൂപ്പർതാരങ്ങൾ കൊച്ചിയിൽ

മലയാള ചലച്ചിത്രപ്രവർത്തകർ വീണ്ടും കൊച്ചി തട്ടകമാക്കുന്നു. സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടെയും ദിലീപിന്റെയും കരിയറിൽ നിർണായകമായേക്കാവുന്ന രണ്ടു ചിത്രങ്ങൾ ആണ്‌ ഇപ്പോൾ കൊച്ചിയിൽ ചിത്രീകരിക്കുന്നത്‌. ജോണി ആന്റണിയുടെ സംവിധാനത്തിൻകീഴിൽ മമ്മൂട്ടി ആദ്യമായി സഹകരിക്കുന്ന ‘തുറുപ്പു ഗുലാൻ’ നിരവധി പ്രത്യേകതകളുളള ചിത്രമാണ്‌. രൂപത്തിലും ഭാവത്തിലും ചിരിയുണർത്തുന്ന ഗുലാൻ കുഞ്ഞുമോൻ മമ്മൂട്ടിക്കു ലഭിച്ച വ്യത്യസ്‌ത കഥാപാത്രമാണ്‌. എപ്പോൾ ഏതു രീതിയിൽ പ്രതികരിക്കുമെന്നു മറ്റുളളവർക്ക്‌ തിരിച്ചറിയാനാകാത്ത വേഷം. തമിഴിലെ നമ്പർവൺ നായിക സ്‌നേഹയാണ്‌ മമ്മൂട്ടിയുടെ ജോഡിയായി പ്രത്യക്ഷപ്പെടുന്നത്‌. സിബി.കെ.തോമസ്‌-ഉദയ്‌കൃഷ്‌ണ ഇരട്ടകൾ സൃഷ്‌ടിച്ച കഥാപാത്രത്തെ മമ്മൂട്ടി ആദ്യമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ കൈതപ്രത്തിന്റേതാണ്‌. ‘അച്‌ഛനുറങ്ങാത്ത വീട്ടി’ലൂടെ മെലഡിയും തനിക്കു വഴങ്ങുമെന്ന്‌ തെളിയിച്ച അലക്‌സ്‌പോളിന്റേതാണ്‌ സംഗീതം. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറിൽ മിലൻജലീൽ നിർമിക്കുന്ന തുറുപ്പുഗുലാനാണ്‌ മമ്മൂട്ടിയുടെ വിഷു ചിത്രം.

ഗുരു കമലിന്റെ സംവിധാനത്തിൻ കീഴിൽ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദിലീപും ഷൂട്ടിംഗ്‌ തിരക്കുമായി കൊച്ചിയിലുണ്ട്‌. പച്ചക്കുതിര എന്നു പേരിട്ടിട്ടുളള ഈ ചിത്രത്തിൽ പ്രായവ്യത്യാസമുളള സഹോദരങ്ങളെയാണ്‌ ദിലീപ്‌ ഉൾക്കൊളളുന്നത്‌. സിനിമയിൽ ജൂനിയർ ആർട്ടിസ്‌റ്റുകളെ സപ്ലൈ ചെയ്യുന്ന കഥാപാത്രത്തിനാണ്‌ ഏറെ പ്രാധാന്യം. നായിക ഗോപിക, സലിംകുമാർ എന്നീ പ്രമുഖ താരങ്ങളെല്ലാം ജൂനിയർ ആർട്ടിസ്‌റ്റുകളുടെ സുഖദുഃഖങ്ങളാണ്‌ ഈ ചിത്രത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്‌. ഇളയരാജയുടെ സംഗീതം ചിത്രത്തിന്റെ ഹൈലൈറ്റാണ്‌. ഗിരീഷ്‌ പുത്തഞ്ചേരിയാണ്‌ ഗാനരചയിതാവ്‌. സിദ്ദിഖ്‌, മാമുക്കോയ, ഇന്ദ്രൻസ്‌, മച്ചാൻ വർഗീസ്‌ എന്നിവരും കൊച്ചിയിലെ സൈറ്റിലുണ്ട്‌. കമലിന്റെ സ്ഥിരം ഛായാഗ്രാഹകനായ പി. സുകുമാറാണ്‌ ക്യാമറ ചലിപ്പിക്കുന്നത്‌.

Generated from archived content: cinema3_feb8_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English