ശ്രീനിവാസന്റെ സംവിധാനത്തിൽ മോഹൻലാൽ നായകൻ

മോഹൻലാലും ശ്രീനിവാസനും ഒന്നു ചേർന്ന ചിത്രങ്ങളെല്ലാം വൻവിജയങ്ങളായിട്ടുണ്ട്‌. സത്യൻ അന്തിക്കാട്‌, പ്രിയദർശൻ, കമൽ എന്നീ സംവിധായകരുടെ സിനിമയിൽ ഈ ടീം തിളക്കമാർന്ന പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. നാടോടിക്കാറ്റ്‌, പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നിവ സൂപ്പർഹിറ്റുകളായത്‌ ഈ കൂട്ടുകെട്ട്‌ പ്രേക്ഷകരിൽ ചെലുത്തിയ സ്വാധീനത്തിന്‌ തെളിവാണ്‌. ഇപ്പോൾ ശ്രിനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ നായകനാകുന്നു. ശ്രീനിയുടെ തിരക്കഥകളിൽ ഏറെ തിളങ്ങിയ ലാൽ സംവിധാനത്തിലും തിളങ്ങുമെന്ന്‌ പ്രതീക്ഷിക്കാം. ശ്രീനിയുടെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളെ തന്നെയാണ്‌ ഈ ചിത്രങ്ങളിൽ ഇരുവരും ആവിഷ്‌ക്കരിച്ചതെന്നും പ്രത്യേക പരാമർശമർഹിക്കുന്നു. ഒരുപാട്‌ കോംപ്ലക്സ്‌ ഉള്ള വേഷങ്ങളായിരുന്നു ശ്രീനി തനിക്കായി മാറ്റിവച്ചിരുന്നത്‌. ഉദയനാണ്‌ താരമാണ്‌ ശ്രീനി അവസാനമായി തിരക്കഥയെഴുതിയ മോഹൻലാൽചിത്രം.

തിരക്കഥയൊരുക്കിയ ചിത്രങ്ങളിൽ കോമഡിക്ക്‌ അമിതപ്രാധാന്യം നൽകിയ ശ്രീനിവാസൻ സംവിധായകനായപ്പോൾ ഗൗരവതരമായ പ്രമേയങ്ങളാണ്‌ തിരഞ്ഞെടുത്തത്‌. വടക്കുനോക്കി യന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടു ചിത്രങ്ങളും സംസ്ഥാനതലത്തിൽ അംഗീകാരങ്ങളും വാരിക്കൂട്ടി. ശ്രീനിയുടെ മൂന്നാമത്തെ സംവിധാനസംരംഭം ലാലിന്റെ കരിയറിലും നിർണായകമായേക്കും.

Generated from archived content: cinema3_feb22_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here