‘കുഞ്ഞിക്കൂനനി’ൽ ദിലീപിനെ വികലാംഗനാക്കി മലയാളി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ച സംവിധായകൻ ശശിശങ്കർ പുതിയ ചിത്രത്തിൽ ശ്രീനിവാസനെ നായകനാക്കുന്നു. ശ്രീനിവാസനും വികലാംഗവേഷമാണ്. ഒറ്റക്കണ്ണൻ എന്ന ടൈറ്റിൽ റോളിലാണ് ശ്രീനി അഭിനയിക്കുന്നത്. ദേവ് ആന്റ് ശ്രീമൂവി മേക്കേഴ്‌സിനുവേണ്ടി കെ.സുദേവ് നായർ, മഹേഷ് മേനോൻ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ വസുന്ധരാദാസും കാർത്തികയുമാണ് നായികമാർ. ജഗതി, നെടുമുടി വേണു, രാജൻ പി.ദേവ്, റിയാസ് ഖാൻ, ഇന്ദ്രൻസ്, സുധീഷ്, കെ.പി.എ.സി. ലളിത എന്നിവരും പ്രധാനതാരങ്ങളാണ്. കൈതപ്രം സഹോദരന്മാരാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ‘സർക്കാർദാദ’യാണ് ശശിശങ്കറിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നീണ്ട ഇടവേളക്കുശേഷം തിയേറ്ററുകളിലെത്തിയ ഈ ജയറാം ചിത്രം വൻ പരാജയമായിരുന്നു.
Generated from archived content: cinema3_feb1_06.html Author: cini_vision