കലാഭവൻ മണി ത്രിബിൾ റോളിൽ

നവാഗതനായ സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലാഭവൻ മണി മൂന്നു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ‘ചാക്കോ രണ്ടാമൻ’ എന്നു പേരിട്ടിട്ടുളള ഈ ചിത്രത്തിലെ താരനിർണയം പൂർത്തിയായിട്ടില്ല. സജി നന്ത്യാട്ട്‌ നിർമിക്കുന്ന ‘ചാക്കോ രണ്ടാമന്റെ’ രചന നിർവ്വഹിക്കുന്നത്‌ ബിജു ദേവസിയാണ്‌.

തമിഴിലും തെലുങ്കിലും വില്ലനായി തിളങ്ങുന്ന മണി മാതൃഭാഷയിൽ പുതിയ ഹിറ്റ്‌ നൽകാൻ കഴിയാത്തതിന്റെ നിരാശയിലാണ്‌. നഷ്‌ടപ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണത്രേ മൂന്നു വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്‌. ഒന്നിലധികം ചിത്രങ്ങളിൽ ഇരട്ടവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുളള മണിയുടെ പുതിയ ചിത്രം ‘ആണ്ടവൻ’ ആണ്‌. നായകനായി മാത്രമേ പ്രത്യക്ഷപ്പെടൂ എന്നു വാശിപിടിക്കാത്ത ഈ താരം സൂപ്പർതാര ചിത്രങ്ങളിലെ അവിഭാജ്യ ഘടകമാണ്‌. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സൂപ്പർഹിറ്റ്‌ ചിത്രങ്ങളിൽ വ്യത്യസ്തമായ അഭിനയശൈലി കൊണ്ട്‌ മണി ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിന്റെ ‘മഹാസമുദ്ര’ത്തിൽ മണി പ്രധാന കഥാപാത്രമാണ്‌. ‘അനന്തഭദ്ര’ത്തിലെ സഹോദരവേഷമാണ്‌ ഈ നടന്‌ അടുത്തിടെ കിട്ടിയ മികച്ച റോൾ. പിണന്നി ഗായകനായും മണി ഈ സിനിമയിൽ തിളങ്ങി.

Generated from archived content: cinema3_feb15_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here