കമൽഹാസൻ വീണ്ടും മലയാളത്തിലേക്ക്‌

യുവതാരങ്ങളെ നിഷ്‌പ്രഭരാക്കി സൂപ്പർതാരങ്ങൾ ആധിപത്യം പുലർത്തുന്ന മലയാള സിനിമയിൽ ഒരു വട്ടം കൂടി ഭാഗ്യം പരീക്ഷിക്കാൻ കമൽഹാസൻ ഒരുങ്ങുന്നു. തമിഴകം യുവനായകർ കൈയടക്കിയതും രജനീകാന്തിന്റെ അനുദിനം വർധിക്കുന്ന ജനപ്രീതിയുമാണ്‌ കമലിന്റെ മലയാള പ്രേമത്തിന്‌ പിന്നിലെന്നറിയുന്നു. ‘വേട്ടയാട്‌ വിളയാട്ട്‌’, ‘ദശാവതാരം’ എന്നീ ചിത്രങ്ങൾക്കുശേഷം കമൽ ഒരു മലയാള ചിത്രത്തിൽ സഹകരിക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായിട്ടുണ്ട്‌. ‘കിംഗ്‌’ അടക്കമുളള സൂപ്പർഹിറ്റ്‌ ചിത്രങ്ങൾ നിർമ്മിച്ച മാക്‌ പ്രൊഡക്ഷൻസാണ്‌ കമലിന്റെ തിരിച്ചുവരവിന്‌ ചുക്കാൻ പിടിക്കുന്നത്‌.

നീണ്ട ഇടവേളക്കുശേഷം കമൽ അഭിനയിക്കുന്ന മലയാള ചിത്രം എന്ന നിലയിൽ വൻ പ്രീപബ്ലിസിറ്റി നേടാമെന്നതാണ്‌ നിർമ്മാതാക്കളെ ആകർഷിച്ചിട്ടുളള ഘടകമത്രെ. എന്തായാലും കമലിന്റെ ഡേറ്റിനായി ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്‌. യുവനായകൻ സുനിലിനെയും കമലിനൊപ്പം മലയാളചിത്രത്തിൽ അണിനിരത്താനാണ്‌ ശ്രമം. എൺപതുകളിൽ രാജീവ്‌ കുമാറിന്റെ ‘ചാണക്യൻ’ ഐ.വി.ശശിയുടെ ‘വ്രതം’ എന്നീ ചിത്രങ്ങളിൽ കമൽ നായകനായി പ്രത്യക്ഷപ്പെട്ടിരുന്നു. ചില ചിത്രങ്ങളിൽ അതിഥി റോളിലും ഈ നടൻ മലയാളത്തിലെത്തിയിരുന്നു.

Generated from archived content: cinema3_dec28_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here