നവ്യ ആർട്ട്‌ ഫിലിമിൽ

തമിഴകത്തെ തിരക്കുകളിൽനിന്നും ആർട്ട്‌ ഫിലിമിൽ നായികയായി നവ്യ നായർ വീണ്ടും മലയാളത്തിലെത്തുന്നു. നവാഗതനായ ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ കേന്ദ്ര കഥാപാത്രമായി നവ്യ അഭിനയിക്കുന്നത്‌. തീവ്രവാദിയെന്ന്‌ തെറ്റിദ്ധരിക്കപ്പെടുന്ന പെൺകുട്ടിയുടെ ആത്മസംഘർഷമാണ്‌ ‘സൈറ’ എന്ന ചിത്രത്തിൽ നായികയ്‌ക്ക്‌ ഉൾക്കൊളേളണ്ടത്‌. നെടുമുടി വേണു ശ്രദ്ധേയമായ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്‌. സൈറ എന്ന ടൈറ്റിൽ വേഷം നവ്യയുടെ കരിയറിൽ നിർണായകമായേക്കും.

‘നന്ദന’ത്തിലൂടെ സംസ്ഥാന പുരസ്‌കാരം നേടിയ നവ്യയുടെ ലക്ഷ്യം ദേശീയ അവാർഡാണത്രെ. മീരാജാസ്‌മിൻ ‘പാഠം ഒന്നി’ലൂടെ ദേശീയാംഗീകാരം നേടിയതും ഗീതുവും കാവ്യയും അവാർഡിന്റെ വക്കിലെത്തിയതുമാണ്‌ നായികയുടെ മനംമാറ്റത്തിന്‌ കാരണമെന്നും സംസാരമുണ്ട്‌.

തമിഴിൽ ഇതിനകം മൂന്നു ചിത്രങ്ങൾ നവ്യ പൂർത്തിയാക്കിക്കഴിഞ്ഞു. കരുണാനിധി രചന നിർവഹിക്കുന്ന ‘പാശൈ കിളികൾ’ ആണ്‌ പുതിയ സിനിമ. നവ്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ പ്രഭു, നാസർ, വിനീത്‌ എന്നിവരാണ്‌ നായകനിരയിലുളളത്‌.

Generated from archived content: cinema3_aug31_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here