‘തസ്‌കരവീര’നെ തുടർന്ന് പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘എബ്രഹാം ലിങ്കൺ’ എന്നു പേരിട്ടു. കലാഭവൻ മണി നായകനാകുന്ന സിനിമയിൽ റഹ്‌മാൻ തുല്യപ്രാധാന്യമുളള റോളിലെത്തുന്നു. ഫാസ് അസോസിയേറ്റ്‌സ് നിർമ്മിക്കുന്ന ചിത്രം വ്യത്യസ്‌തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.
സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സുരേഷ്‌ഗോപി എന്നിവർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും അധികം ഡിമാന്റുളള നായകൻ കലാഭവൻ മണിയാണ്. മണിയുടെ ചിത്രങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെടുന്നതിനുപിന്നിൽ ചെറുതല്ലാത്ത ആരാധകവൃന്ദമാണുളളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
‘ചാക്കോ രണ്ടാമനാ’ണ് പുതിയ റിലീസ്. മൂന്നു വ്യത്യസ്‌ത കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിൽ ജ്യോതിർമയി, മോഹിനി എന്നിവരാണ് നായികമാർ. മണി വൃദ്ധ കഥാപാത്രത്തിലെത്തുന്നു എന്നതും ചിത്രത്തെ വ്യത്യസ്‌തമാക്കുന്നു. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിക്കുന്ന ചിത്രം ഗ്യാലക്‌സി റിലീസ് തീയറ്ററുകളിലെത്തിക്കും.
Generated from archived content: cinema3_aug2_06.html Author: cini_vision