കമൽ-ലാൽ ടീം വീണ്ടും

പ്രശസ്ത സംവിധായകൻ കമൽ മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കുന്നു. ലോഹിതദാസിനെയാണ്‌ ഈ പ്രോജക്ടിന്റെ തിരക്കഥാകൃത്തായി പരിഗണിക്കുന്നത്‌.

നീണ്ട ഇടവേളയ്‌ക്കുശേഷം കമലും ലാലും ഒന്നിക്കുന്നത്‌ ചലച്ചിത്രവൃത്തങ്ങളിൽ വാർത്തയാകുകയാണ്‌. പുതുമുഖങ്ങളെയും യുവതാരങ്ങളെയും അണിനിരത്തി സിനിമകൾ ഒരുക്കിവന്നിരുന്ന കമൽ ഇടയ്‌ക്ക്‌ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചിത്രമൊരുക്കിയിരുന്നു. ‘രാപ്പകലി’ലാണ്‌ ഇവർ ഒടുവിലൊന്നിച്ചത്‌.

കമൽ സ്വതന്ത്ര സംവിധായകനായ ‘മിഴിനീർപ്പൂവുകളി’ൽ മോഹൻലാൽ നെഗറ്റീവ്‌ ടച്ചുള്ള നായകനായി ഏറെ തിളങ്ങിയിരുന്നു. ഉണ്ണികളെ ഒരു കഥപറയാം, വിഷ്ണുലോകം, ഉള്ളടക്കം എന്നീ കമൽ ചിത്രങ്ങൾ സൂപ്പർതാരത്തിന്റെ അഭിനയ ജീവിതത്തിൽ നിർണായക പ്രാധാന്യമർഹിക്കുന്നു. ഒമ്പതു വർഷത്തിനു ശേഷമാണ്‌ ഇവർ വീണ്ടും ഒന്നിക്കുന്നത്‌. ‘അയാൾ കഥയെഴുതുകയാണ്‌’ എന്ന ചിത്രത്തിലാണ്‌ അവർ അവസാനമായി ഒന്നിച്ചത്‌.

Generated from archived content: cinema3_aug18_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here