സന്ധ്യ തമിഴിൽ തിളങ്ങാൻ

തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തമിഴകത്ത്‌ നഷ്ടപ്രതാപം വീണ്ടെടുക്കുവാനുള്ള തീവ്രശ്രമത്തിലാണ്‌ യുവനായിക സന്ധ്യ. മഞ്ഞൾ വെയിൽ, കൂടൽ നഗർ എന്നീ ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നതോടെ തമിഴിൽ അവസരമേറുമെന്ന്‌ നായിക പ്രതീക്ഷിക്കുന്നു.

‘കൂടൽ നഗറി’ൽ ആദ്യനായകൻ ഭരതിനൊപ്പമാണ്‌ സന്ധ്യ പ്രത്യക്ഷപ്പെടുന്നത്‌. ‘കാതൽ’ എന്ന ചിത്രത്തിലൂടെ പിറന്ന ഈ താരജോഡി വീണ്ടും ഒന്നിക്കുന്നത്‌ പ്രേക്ഷകപ്രീതിക്കിടയാക്കിയേക്കും.

‘മഞ്ഞൾ വെയിലി’ൽ മണിരത്നം പരിചയപ്പെടുത്തിയ പ്രസന്ന സന്ധ്യയുടെ ജോഡിയാകുന്നു. തികച്ചും വ്യത്യസ്തമായ പ്രണയകഥ പറയുന്ന സിനിമയിൽ ഗ്ലാമറസായി സന്ധ്യ പ്രത്യക്ഷപ്പെടുന്നുണ്ട്‌. പുതുമുഖ സംവിധായകൻ രാജയാണ്‌ ‘മഞ്ഞൾ വെയിലിൽ’ ഒരുക്കുന്നത്‌.

തമിഴകം കൈനീട്ടി സ്വീകരിച്ച ഈ മലയാളി സുന്ദരിയെ പക്ഷെ മാതൃഭാഷയിലെ ചലചിത്രകാരൻമാർ ഏതാണ്ട്‌ മറന്ന മട്ടാണ്‌. ആദ്യ മലയാള സിനിമയായ ‘ആലീസ്‌ ഇൻ വണ്ടർലാന്റി’ലെ ടൈറ്റിൽ റോൾ സ്വന്തം ശൈലിയിലൂടെ മനോഹരമാക്കിയെങ്കിലും രണ്ടാമതു ചിത്രത്തിനായി സന്ധ്യയ്‌ക്ക്‌ കാത്തിരിക്കേണ്ടിവന്നു. രഞ്ജിത്തിന്റെ ‘പ്രജാപതി’യിലും അഭിനയമികവ്‌ തെളിയിച്ചു. രണ്ടു ചിത്രങ്ങളും ബോക്സ്‌ ഓഫീസിൽ തകർന്നത്‌ നായികയ്‌ക്ക്‌ വൻ തിരിച്ചടിയായി.

Generated from archived content: cinema3_apr18_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English