പൃഥ്വിരാജ്‌ ശ്യാംബെനഗലിന്റെ നായകൻ

മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ്‌ ഇന്ത്യൻ സിനിമയുടെ കുലപതികളിലൊരാളായ ശ്യാം ബെനഗലിന്റെ ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകുന്നു. മലയാളത്തിലെ മഹാനടന്മാർക്ക്‌ ലഭിക്കാത്ത ഭാഗ്യമാണ്‌ പൃഥ്വിയെ തേടിയെത്തിയിരിക്കുന്നത്‌. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ സൂക്ഷ്മത പുലർത്തുന്ന പൃഥ്വി തെലുങ്കിലും ഹരിശ്രീ കുറിക്കുകയാണ്‌. ഭൂഷൻ സംവിധാനം ചെയ്യുന്ന ‘കലക്കണ്ടി’യുടെ സൈറ്റിൽ താരം ഉടൻ ജോയിൻ ചെയ്തേക്കും. ഹോളിവുഡ്‌ ചിത്രങ്ങൾ ഒന്നൊഴിയാതെ കാണുന്ന യുവനായകൻ ഭാവിയിൽ സംവിധായകന്റെ കുപ്പായമണിയാനും ഉറച്ചിട്ടുണ്ട്‌. കുട്ടിക്കാലം മുതലേ മനസിൽ കയറിക്കൂടിയ സ്വപ്നമാണ്‌ സംവിധായകനാകുക എന്നെതെന്നും പൃഥ്വി പറയുന്നു.

മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളുണ്ട്‌ താരത്തിനിപ്പോൾ. ചോക്ലേറ്റിന്റെ അവസാനഘട്ട ചിത്രീകരണത്തിൽ പങ്കെടുത്തവരുന്ന പൃഥ്വിരാജിന്റെ പുതിയ മലയാള ചിത്രം ‘കങ്കാരു’വാണ്‌. കാവ്യാ മാധവൻ ഈ ചിത്രത്തിൽ നായികയായെത്തുന്നു.

Generated from archived content: cinema2_sept7_07.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here