മോഹൻലാലും ജോണി ആന്റണിയും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. എട്ടും ഗുസ്‌തിയും. പേരു സൂചിപ്പിക്കുന്നതുപോലെ കോമഡിക്കു പ്രാധാന്യം നൽകുന്ന സിനിമയാണിത്. അടുത്ത വർഷത്തെ ലാലിന്റെ പ്രധാന പ്രോജക്‌ടുകളിലൊന്നാണ് ‘എട്ടും ഗുസ്‌തിയും’. ഷോഗൺ ആണ് ചിത്രത്തിന്റെ നിർമ്മാണച്ചുമതല ഏറ്റെടുത്തിട്ടുളളത്.
മമ്മൂട്ടിയുടെ ‘തുറുപ്പു ഗുലാൻ’ പൂർത്തിയാക്കിയ ശേഷമാണ് ജോണി ആന്റണി മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്. ‘തുറുപ്പു ഗുലാനി’ൽ തമിഴകത്തെ ഒന്നാം നിരക്കാരായ ത്രിഷയും സ്‌നേഹയുമാണ് മമ്മൂട്ടിയുടെ നായികമാരായെത്തുന്നത്.
ദിലീപ് ചിത്രങ്ങളായ സി.ഐ.ഡി മൂസ, കൊച്ചിരാജാവ് എന്നീ ചിത്രങ്ങളിലൂടെ മുൻനിര സംവിധായകനായുയർന്ന ജോണി ആന്റണി മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം എത്തുന്നതെങ്ങനെയെന്ന് അറിയാനുളള കൗതുകം പ്രേക്ഷകരിൽ ഉണർന്നിട്ടുണ്ട്. ഇടവേളക്കുശേഷം കോമഡി കഥാപാത്രങ്ങളിലൂടെ സൂപ്പർതാരങ്ങൾ പ്രേക്ഷകരെ കൈയിലെടുക്കാനെത്തുന്നത് ഈ ചെറുപ്പക്കാരന്റെ ചിത്രത്തിലൂടെയാകുന്നത് തികച്ചും യാദൃച്ഛികമാകാം.
Generated from archived content: cinema2_sept28_05.html Author: cini_vision