‘കീർത്തിചക്ര’ ഏപ്രിലിൽ തുടങ്ങുന്നു – മോഹൻലാലും നയൻതാരയും വീണ്ടും

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി മേജർ രവി ഒരുക്കുന്ന ‘കീർത്തിചക്ര’ തുടങ്ങുന്നു. ‘വിസ്‌മയത്തുമ്പത്ത്‌’ എന്ന ഫാസിൽ ചിത്രത്തിനുശേഷം നയൻതാര മോഹൻലാലിന്റെ നായികയാകുന്നു എന്നതാണ്‌ പ്രധാന ആകർഷണം. ജാവേദ്‌ ഹുസൈൻ എന്ന മേജറുടെ വേഷമാണ്‌ ‘കീർത്തിചക്ര’യിൽ മോഹൻലാലിന്‌. നീണ്ട ഇടവേളയ്‌ക്കുശേഷം സൂപ്പർതാരം പട്ടാളക്കാരന്റെ യൂണിഫോമിൽ എത്തുന്നത്‌ ആരാധകരെ ആവേശം കൊളളിക്കുകയാണ്‌. മോഹൻലാലിന്റെ ഭാര്യാ വേഷമാണ്‌ നയൻതാരക്ക്‌. ബിജുമേനോൻ, ജീവ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്‌, കലാഭവൻ മണി തുടങ്ങിയവരും താരനിരയിലുണ്ട്‌.

കാർഗിലിലും കാശ്‌മീരിലുമായാണ്‌ ചിത്രീകരണം നടക്കുന്നത്‌. ഏപ്രിൽ ആദ്യം ഷൂട്ടിംഗ്‌ തുടങ്ങാനാണ്‌ തീരുമാനം. ചിത്രീകരണത്തിനുമുമ്പ്‌ മോഹൻലാൽ അടക്കമുളള താരങ്ങൾക്ക്‌ ഡൽഹിയിലെ കമാൻഡോ ട്രെയിനിംഗ്‌ സെന്ററിൽ പരിശീലനം നൽകും. അഭിനേതാക്കളുടെ ബോഡി ഫിറ്റ്‌നസ്‌ നിലനിർത്താനും കൂടിയാണ്‌ പരിശീലനം.

വിവിധ സിനിമകളുടെ യുദ്ധ ചിത്രീകരണത്തിന്‌ മേൽനോട്ടം വഹിച്ചിട്ടുളള മേജർ രവി ധീരതയ്‌ക്കുളള പുരസ്‌കാരം നേടിയിട്ടുണ്ട്‌. കാർഗിലിൽ വെച്ച്‌ ഏഴു തീവ്രവാദികളെ വെടിവെച്ചു കൊന്നതിനായിരുന്നു അവാർഡ്‌. ബ്ലാക്ക്‌ ക്യാറ്റ്‌ ആക്ഷൻ ഗ്രൂപ്പിന്റെ സാരഥ്യം വഹിച്ചിട്ടുളള മേജർ രവി തന്നെയാണ്‌ കീർത്തിചക്രയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌.

Generated from archived content: cinema2_oct19_05.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here