ജ്യോത്സന വീണ്ടും തരംഗമുണർത്തുന്നു

‘ക്ലാസ്‌മേറ്റ്‌സി’ലെ ‘കാത്തിരുന്ന പെണ്ണല്ലേ…’ എന്നു തുടങ്ങുന്ന ഗാനം യുവഗായിക ജ്യോത്സനയെ വീണ്ടും തിരക്കിന്റെ ലോകത്തെത്തിച്ചിരിക്കുകയാണ്‌. അലക്‌സ്‌ പോളിന്റെ സംഗീതസംവിധാനത്തിൻ കീഴിൽ ദേവാനന്ദിനൊപ്പം പാടിയ യുഗ്‌മഗാനം അടുത്തിടെ പുറത്തിറങ്ങിയ പ്രണയഗാനങ്ങൾക്കിടയിൽ മുൻനിരയിലെത്തിക്കഴിഞ്ഞു. വയലാർ ശരത്‌ചന്ദ്രവർമ്മയുടെ കവിത തുളുമ്പുന്ന വരികൾ ശബ്‌ദനിയന്ത്രണത്തോടെയാണ്‌ ജ്യോത്സ്‌ന പാടിയിരിക്കുന്നത്‌. ദി ഡോൺ, പതാക എന്നീ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന പാട്ടുകൾ പാടിയ യുവഗായിക പുതിയ റിലീസുകളിലെല്ലാം പങ്കാളിയാണ്‌.

‘കറുപ്പിനഴക്‌…’ ഹിറ്റായതോടെ അടിപൊളി ഗാനങ്ങളാണ്‌ ജ്യോത്സ്‌നക്ക്‌ പിന്നീട്‌ ലഭിച്ചവയിലേറെയും. ‘നമ്മളി’ൽ വിധു പ്രതാപുമായി ചേർന്നു പാടിയ ‘സുഖമാണീ നിലാവ്‌…’ എന്ന മെലഡി പാടിയാണ്‌ ജ്യോത്സ്‌ന ശ്രോതാക്കളെ കയ്യിലെടുത്തത്‌. സ്‌റ്റേജ്‌ പ്രോഗ്രാമുകളിലെ സജീവ സാന്നിധ്യമാണ്‌ ഈ തൃശൂർക്കാരി.

Generated from archived content: cinema2_oct05_06.html Author: cini_vision

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here